കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; മലയാളി താരങ്ങൾക്ക് മികച്ച അവസരമെന്ന് സഞ്ജു സാംസൺ

Published : Aug 17, 2026, 10:33 PM IST
KCL Team Launch

Synopsis

കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കെസിഎൽ വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു.

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാർണിവലായ കെസിഎൽ സീസൺ മൂന്നിന് മുന്നോടിയായി നടന്ന ടീം ലോഞ്ച് രാജകീയമായി. കോവളം ലീല റാവിസിൽ ആവേശം അലയടിച്ച വർണ്ണാഭമായ ചടങ്ങിൽ ടൂർണമെന്‍റിൽ മാറ്റുരയ്ക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ഔദ്യോഗികമായി അവതരിപ്പിച്ചു. സ്പോർട്സും എന്‍റർടൈൻമെന്‍റും കൂടിച്ചേർന്ന പ്രൗഢഗംഭീര ചടങ്ങിൽ ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്, കെസിഎൽ ടൂർണമെന്‍റിന്‍റെ ഐക്കൺ സഞ്ജു സാംസൺ എന്നിവർ പ്രത്യേക അതിഥികളായിരുന്നു.

കേരളത്തിലെ യുവതാരങ്ങൾക്ക് ദേശീയതലത്തിൽ ശ്രദ്ധ നേടാൻ കെസിഎൽ വലിയതോതിൽ സഹായിച്ചിട്ടുണ്ടെന്ന് സഞ്ജു സാംസൺ പറഞ്ഞു. ഐപിഎൽ ടൂർണമെന്‍റിന്‍റെ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുമ്പോൾ അവിടുത്തെ പരിശീലകരും മറ്റ് താരങ്ങളും കേരള താരങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷവും അഭിമാനവും തോന്നാറുണ്ടെന്നും സഞ്ജു പറഞ്ഞു.

ദൃശ്യ- ശ്രവ്യ വിസ്മയങ്ങളോടെ നടന്ന ലോഞ്ചിങ് കാണികൾക്ക് നവ്യാനുഭവമായി. ​കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഏരീസ് കൊല്ലം സെയ്‌ലേഴ്സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, ട്രിവാൻഡ്രം റോയൽസ്, ആലപ്പുഴ റിപ്പിൾസ് എന്നീ ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ, പരിശീലകർ, ടീം ഉടമകൾ എന്നിവർ വേദിയിലേക്ക് എത്തിയപ്പോൾ വലിയ ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ഓരോ ജില്ലയുടെയും തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളുടെ അകമ്പടിയോടെയായിരുന്നു ടീമുകളുടെ വേദിയിലേക്കുള്ള രാജകീയ എൻട്രി. ​ചടങ്ങിന് മാറ്റുകൂട്ടി കേരള ക്രിക്കറ്റിന്റെ 75 വർഷത്തെ ചരിത്രവും താരങ്ങളുടെ പ്രകടനങ്ങളും കോർത്തിണക്കിയ പ്രത്യേക വീഡിയോയും പ്രദർശിപ്പിച്ചു.

​ടൂർണമെന്‍റിന്‍ഫെ ടൈറ്റിൽ പാർട്ണറായ ഫെഡറൽ ബാങ്ക് , ഹോസ്പിറ്റാലിറ്റി പാർട്ണർ ദി ലീല റാവിസ്, മെഡിക്കൽ പാർട്ണർ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്നൊവേഷൻ പാർട്ണർ സയോൺടെക് , കൊല്ലം റമീസ് റെസ്റ്റോറന്റ് ആൻഡ് കാറ്ററേഴ്സ് എന്നീ സ്പോൺസർമാരെ വേദിയിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ​ചടങ്ങിനെത്തിയവർക്കായി പ്രത്യേക വെർച്വൽ റിയാലിറ്റി എക്സ്പീരിയൻസ് സോൺ ഒരുക്കിയിരുന്നു. പ്രശസ്ത മെന്‍റലിസ്റ്റ് നിപിൻ നിരാവത്ത് അവതരിപ്പിച്ച പ്രത്യേക മെന്‍റലിസം ഷോ ചടങ്ങിനെ കൂടുതൽ വിസ്മയഭരിതമാക്കി. അതിഥികൾക്കായി ഒരുക്കിയ പ്രത്യേക ഫോട്ടോ ബൂത്ത്, ട്രോഫി സോൺ എന്നിവയും പരിപാടിയുടെ ആവേശം ഇരട്ടിയാക്കി. ​ഓഗസ്റ്റ് 20 ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് കെസിഎൽ മൂന്നാം സീസണിന് തുടക്കമാകുന്നത്. 17 ദിവസം നീളുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ സെപ്റ്റംബർ അഞ്ചിന് നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ ഒരുങ്ങി സൗരവ് ഗാംഗുലി; വെളിപ്പെടുത്തലുമായി ഹർഭജൻ
‘റുതുരാജ് മോശം ക്യാപ്റ്റനെന്ന് സഞ്ജു ഒരിക്കലും പറഞ്ഞിട്ടില്ല', വ്യാജ വാര്‍ത്തയുടെ ചുരുളഴിച്ച് ആകാശ് ചോപ്ര