പാകിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ ഒരുങ്ങി സൗരവ് ഗാംഗുലി; വെളിപ്പെടുത്തലുമായി ഹർഭജൻ

Published : Aug 17, 2026, 08:30 PM IST
sourav ganguly biopic ranbir kapoor on board as main lead here is all detail KPJ

Synopsis

ഗാംഗുലി സ്വന്തം ടീമംഗങ്ങളെ പരസ്യമായി വിമർശിച്ചു എന്ന തരത്തിൽ ഉണ്ടാക്കിയ വ്യാജ പത്രവാർത്തയുടെ ക്ലിപ്പിംഗുകളായിരുന്നു ഇതിനായി ഉപയോഗിച്ചത്.

ചണ്ഡീഗഡ്: ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച നായകന്‍മാരൂടെ കൂട്ടത്തില്‍ മുന്‍നിരയിലുള്ള താരമാണ് സൗരവ് ഗാംഗുലി. എന്നാൽ സഹതാരങ്ങൾ ചേര്‍ന്ന് ഉണ്ടാക്കിയ ഒരു 'ഏപ്രിൽ ഫൂൾ' പ്രാങ്ക് കാരണം നായകസ്ഥാനം വരെ രാജി വെക്കാൻ സൗരവ് ഗാംഗുലി തുനിഞ്ഞ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ താരം ഹർഭജൻ സിംഗ്. 2005-ൽ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കിടെയായിരുന്നു നാടകീയ സംഭവം. ഏപ്രിൽ ഫൂൾ ദിനത്തിൽ ഗാംഗുലിയെ പറ്റിക്കാൻ യുവരാജ് സിംഗിന്‍റെ നേതൃത്വത്തിലാണ് കളിക്കാർ പദ്ധതി തയ്യാറാക്കിയതെന്ന് ഹര്‍ഭജൻ പറഞ്ഞു.

ഗാംഗുലി സ്വന്തം ടീമംഗങ്ങളെ പരസ്യമായി വിമർശിച്ചു എന്ന തരത്തിൽ ഉണ്ടാക്കിയ വ്യാജ പത്രവാർത്തയുടെ ക്ലിപ്പിംഗുകളായിരുന്നു ഇതിനായി ഉപയോഗിച്ചത്. യുവരാജ് സിംഗ് ഒരു പാർട്ടി പ്രേമിയാണെന്നും, ഹർഭജൻ സിംഗിന് ഒന്നിനെക്കുറിച്ചും ശ്രദ്ധയില്ലെന്നും, സഹീർ ഖാനും ആശിഷ് നെഹ്റയും സ്വന്തം ലോകത്താണെന്നുമൊക്കെ ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞെന്നായിരുന്നു വ്യാജ വാർത്ത. ടീം ഒന്നടങ്കം ഡ്രസ്സിംഗ് റൂമിൽ ഇരിക്കുമ്പോൾ യുവരാജ് ഈ വാർത്ത ഗാംഗുലിയുടെ മുന്നിൽ വെച്ച് ചോദ്യം ചെയ്തുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി വിശദീകരിച്ചെങ്കിലും, കളിക്കാർ വ്യാജ പത്രക്കട്ടിംഗ് കാണിച്ചുകൊടുത്തു. യുവി അടക്കമുള്ള താരങ്ങളെ പിന്തുണച്ച് സച്ചിൻ ടെൻ‍ഡുൽക്കറും രാഹുൽ ദ്രാവിഡും കൂടി രംഗത്തെത്തി. സച്ചിൻ ചെന്ന് "ദാദ, നീ ഇത് ചെയ്തത് ശരിയായില്ല" എന്ന് പറയുകയും ദ്രാവിഡ് അത് ശരിവെക്കുകയും ചെയ്തതോടെ ഗാംഗുലി ശരിക്കും ടെന്‍ഷനിലായി. താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്ന് ദൈവത്തെ തൊട്ട് സത്യം ചെയ്ത ഗാംഗുലി, ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ തന്നെ ക്യാപ്റ്റൻസി ഉപേക്ഷിക്കാം എന്നും പ്രഖ്യാപിച്ചു.

സംഭവം കൊഴുപ്പിക്കാനായി ഏതാനും കളിക്കാർ കിറ്റ് ബാഗുമെടുത്ത് ഡ്രസ്സിംഗ് റൂമിൽ നിന്ന് ഇറങ്ങിപ്പോകാൻ തുടങ്ങി. ഇതോടെ പരിഭ്രാന്തനായ ഗാംഗുലി നാളെ മത്സരമുള്ളതാണ്, നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്" എന്ന് പറഞ്ഞ് അവരുടെ പുറകെ ഓടി. ഒടുവിൽ തമാശ പരിധി വിട്ടെന്ന് മനസിലാക്കി സച്ചിനും സംഘവും അത് ഏപ്രിൽ ഫൂൾ പ്രങ്ക് ആയിരുന്നു എന്ന് വെളിപ്പെടുത്തുകയായിരുന്നു. ദാദ തങ്ങൾക്ക് ഒരു ക്യാപ്റ്റനേക്കാൾ മുതിർന്ന സഹോദരനെപ്പോലെ ആയിരുന്നതുകൊണ്ടാണ് ഇത്രയും വലിയൊരു തമാശ കാണിക്കാൻ കഴിഞ്ഞതെന്നും, പിന്നീട് അദ്ദേഹത്തെ ഇത്രയധികം വിഷമിപ്പിച്ചതിൽ കുറ്റബോധം തോന്നിയെന്നും ഹർഭജൻ സിംഗ് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

‘റുതുരാജ് മോശം ക്യാപ്റ്റനെന്ന് സഞ്ജു ഒരിക്കലും പറഞ്ഞിട്ടില്ല', വ്യാജ വാര്‍ത്തയുടെ ചുരുളഴിച്ച് ആകാശ് ചോപ്ര
ഗാല്ലെ ടെസ്റ്റിൽ ചരിത്ര നേട്ടവുമായി രവീന്ദ്ര ജഡേജ; കപിൽ ദേവിനൊപ്പം എലൈറ്റ് ക്ലബ്ബിൽ