
ലഖ്‌നൗ : ദേശീയ സീനിയര്‍ വനിതാ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ സിക്കിമിനെ ആറ് വിക്കറ്റുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിക്കിം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിക്കിം നിരയില്‍ അര്‍ധസെഞ്ച്വറി നേടിയ ആഷ്‌ന പട്ടീദാര്‍ മാത്രമാണ് തിളങ്ങിയത്. ആഷ്‌ന 53 പന്തുകളില്‍ 55 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി നിയ നസ്‌നീന്‍, സജന സജീവന്‍, ടി. ഷാനി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍ കിരണ്‍ നവ്ഗിരെയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് അനായാസ വിജയം സമ്മാനിച്ചത്. 21 പന്തുകളില്‍ 44 റണ്‍സാണ് കിരണ്‍ നേടിയത്. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു കിരണ്‍ നവ്ഗിരെയുടെ ഇന്നിങ്‌സ്. എ അക്ഷയ 27 റണ്‍സുമായി പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!