ന്യൂസിലന്‍ഡ് പര്യടനത്തിന് മുന്‍പ് കടുത്ത പരിശീലനം; സ്വന്തം ചെലവില്‍ നെറ്റ് ബൗളര്‍മാരെ കൂടെക്കൂട്ടി ശുഭ്മന്‍ ഗില്‍

Published : Oct 26, 2026, 10:21 PM IST
Shubman gill century pic

Synopsis

ന്യൂസിലൻഡ് പര്യടനത്തിന് മുന്നോടിയായി സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരെ കൂടെക്കൂട്ടിയിരിക്കുകയാണ് ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. വരാനിരിക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകളിൽ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഈ കടുത്ത പരിശീലനം.

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് മുന്നോടിയായി കടുത്ത പരിശീലനത്തിലാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍. നവംബര്‍ 4ന് ഓക്ലന്‍ഡില്‍ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്നത് ഗില്ലാണ്. 2027 ഏകദിന ലോകകപ്പിനുള്ള പ്ലാനുകള്‍ക്ക് തുടക്കം കുറിക്കാന്‍ ശക്തമായൊരു തുടക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ന്യൂസിലന്‍ഡിലെ വെല്ലുവിളി നിറഞ്ഞ ബോളിംഗ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനായി നാലോ അഞ്ചോ നെറ്റ് ബൗളര്‍മാരെ സ്വന്തം ചെലവിലാണ് ഗില്‍ പര്യടനത്തില്‍ കൂടെക്കൂട്ടിയിരിക്കുന്നത്. നവംബര്‍ അവസാനത്തോടെ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള റെഡ് ബോള്‍ ബാറ്റിംഗ് തയ്യാറെടുപ്പുകള്‍ കൃത്യമാക്കുകയാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യം.

വരാനിരിക്കുന്ന നിര്‍ണായക പരമ്പരയ്ക്ക് മുമ്പ് പരിശീലനത്തിന് വലിയ പ്രാധാന്യമാണ് 26-കാരനായ ഗില്‍ നല്‍കുന്നത്. ന്യൂസിലന്‍ഡിലേക്ക് തിരിക്കുന്നതിന് മുന്‍പ് പഞ്ചാബിനായി ചത്തീസ്ഗഢിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലും ഗില്‍ കളിച്ചിരുന്നു. ഇത് വിദേശ സാഹചര്യങ്ങളില്‍ കളിക്കുന്നതിന് മുന്‍പ് ആവശ്യത്തിന് റെഡ് ബോള്‍ മാച്ച് പ്രാക്ടീസ് ലഭിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.

2026 തുടക്കത്തില്‍ ഇന്ത്യയില്‍ വെച്ച് നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ശരാശരി പ്രകടനം മാത്രമായിരുന്നു ഗില്‍ കാഴ്ചവെച്ചത്. മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്ന് 45 ശരാശരിയില്‍ 135 റണ്‍സാണ് താരം നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ദ്ധസെഞ്ച്വറി (56 റണ്‍സ് വീതം) നേടിയെങ്കിലും അവസാന മത്സരത്തില്‍ 23 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ന്യൂസിലന്‍ഡ് നേടുന്ന ആദ്യ ഏകദിന പരമ്പര ജയം കൂടിയായിരുന്നു അത്.

ഇത്തവണ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ കൂടുതല്‍ വലിയ സ്‌കോറുകള്‍ നേടാനാകും ഗില്ലിന്റെ ശ്രമം. നവംബര്‍ 4 മുതല്‍ 15 വരെ ഓക്ലന്‍ഡ്, വെല്ലിംഗ്ടണ്‍, ഹാമില്‍ട്ടണ്‍, മൗണ്ട് മൗംഗനുയി എന്നിവിടങ്ങളിലാണ് അഞ്ച് ഏകദിനങ്ങള്‍ നടക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സീനിയര്‍ വനിതാ ട്വന്റി 20 ട്രോഫിയില്‍ സിക്കിമിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനിരയില്‍ അഴിച്ചുപണി; മൈക്ക് ഹസ്സി പടിയിറങ്ങി, വൈകാരിക കുറിപ്പുമായി സിഎസ്‌കെ