കേരള ക്രിക്കറ്റ് ലീഗ് മാതൃകയില്‍ വനിതകള്‍ക്കും ടൂര്‍ണമെന്റ്; പ്രഖ്യാപനം ഇന്ന്, കൂടെ പ്രദര്‍ശന മത്സരവും

Published : Sep 06, 2025, 02:28 PM IST
Kerala Cricket

Synopsis

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ വനിതാ ക്രിക്കറ്റ് ലീഗ് പ്രഖ്യാപനം ഇന്ന്. കൂടെ കാര്യവട്ടത്ത് പ്രദര്‍ശന മത്സരവും.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ വിജയകരമായ രണ്ട് സീസണുകള്‍ക്ക് പിന്നാലെ, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് രംഗത്തും സുപ്രധാന ചുവടുവെപ്പിന് ഒരുങ്ങുന്നു. വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് ഒരു പ്രൊഫഷണല്‍ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന വനിതാ ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രദര്‍ശന മത്സരവും ഇന്ന് വൈകുന്നേരം 4.30 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും.

സംസ്ഥാനത്തെ വനിതാ ക്രിക്കറ്റ് പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയും കൂടുതല്‍ പെണ്‍കുട്ടികളെ ക്രിക്കറ്റ് മേഖലയിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കെ.സി.എ ഈ പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. അടുത്ത സീസണ്‍ മുതല്‍ ലീഗ് ഔദ്യോഗികമായി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പ്രഖ്യാപന ചടങ്ങിന് ശേഷം രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരത്തില്‍ 'കെസിഎ ഏഞ്ചല്‍സും' 'കെസിഎ ക്വീന്‍സും' ഏറ്റുമുട്ടും. കെസിഎ ഏഞ്ചല്‍സിനെ ഷാനി ടിയും, കെസിഎ ക്വീന്‍സിനെ സജനയുമാണ് നയിക്കുക.

''കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. നമ്മുടെ കഴിവുറ്റ താരങ്ങള്‍ക്ക് അവരുടെ മികവ് പ്രകടിപ്പിക്കാനും ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്ക് ഉയരാനും വനിതാ ക്രിക്കറ്റ് ലീഗ് വലിയൊരവസരം നല്‍കും. അവര്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ .െസിഎ പ്രതിജ്ഞാബദ്ധമാണ്' - കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.

''സംസ്ഥാനത്ത് വനിതകള്‍ക്കായി ശക്തമായ ഒരു ക്രിക്കറ്റ് സാധ്യതകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കെ.സി.എല്‍ മാതൃകയില്‍, ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായി ഒരു 'പ്ലെയര്‍ ഓക്ഷന്‍' നടത്തും. ഇത് ടീമുകളുടെ സന്തുലിതമായ തിരഞ്ഞെടുപ്പും മത്സരവീര്യവും ഉറപ്പാക്കും'- കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു.

കെസിഎ ഏഞ്ചല്‍സ്: ഷാനി ടി (ക്യാപ്റ്റന്‍), അക്ഷയ എ, അനന്യ കെ പ്രദീപ് (വിക്കറ്റ് കീപ്പര്‍), വിസ്മയ ഇ ബി (വിക്കറ്റ് കീപ്പര്‍), ദിവ്യ ഗണേഷ്, സൗരഭ്യ പി, അഖില പി, അശ്വര്യ എ കെ, ദര്‍ശന മോഹന്‍, ഇഷിത ഷാനി, ശീതള്‍ വി ജിനിഷ്, സൂര്യ സുകുമാര്‍, അജന്യ ടി പി, അലീന ഷിബു, ജോഷിത വി ജെ.

കെസിഎ ക്വീന്‍സ്: സജന എസ് (ക്യാപ്റ്റന്‍), അന്‍സു സുനില്‍, വൈഷ്ണ എം പി (വിക്കറ്റ് കീപ്പര്‍), ജയലക്ഷ്മി ദേവ് എസ് ജെ (വിക്കറ്റ് കീപ്പര്‍), സായൂജ്യ കെ.എസ്, നജ്ല സി എം സി, അലീന സുരേന്ദ്രന്‍, വിനയ സുരേന്ദ്രന്‍, കീര്‍ത്തി കെ ജെയിംസ്, നിയ നസ്നീന്‍ കെ, ഇസബെല്‍ മേരി ജോസഫ്, നിത്യ ലൂര്‍ദ്, അനുശ്രീ അനില്‍കുമാര്‍, നിയതി ആര്‍ മഹേഷ്, ആശാ ശോഭന.

 

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍