ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ വൈഭവ് സൂര്യവംശിയെ ക്യാപ്റ്റനായും ആരോൺ ജോർജിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തു.
മുംബൈ: ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ സിംബാബ്‌വെയിലും നമീബിയയിലും നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനും ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള അണ്ടർ 19 ടീമുകളെ പ്രഖ്യാപിച്ചു. 2026ല്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ മലയാളിയും ഇടംപിടിച്ചു. മുഹമ്മദ് ഇനാനാണ് 15 അംഗ ടീമില്‍ ഇടംപിടിച്ചത്. ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര (വൈസ് ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, ആരോൺ ജോർജ്, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ എസ് അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ എ പട്ടേൽ, ഡി കുമാർ പട്ടേൽ, ഡി കുമാർ പട്ടേൽ, ഡി. ഉദ്ധവ് മോഹൻ, മുഹമ്മദ് ഇനാന്‍, ഹെനില്‍ പട്ടേല്‍, ഡി. ദീപേഷ്, കിഷന്‍കുമാര്‍ സിങ്, ഉദ്ധവ് മോഹന്‍ എന്നിവരാണ് ടീം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ വൈഭവ് സൂര്യവംശിയെ ക്യാപ്റ്റനായും ആരോൺ ജോർജിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞെടുത്തു. കൈത്തണ്ടയിലെ പരിക്കുമൂലം സ്ഥിരം നായകൻ ആയുഷ് മാത്രെ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നതിനാൽ 14 കാരനായ സൂര്യവംശിക്കാണ് ക്യാപ്റ്റന്‍റെ ചുമതല. അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ വിഹാൻ മൽഹോത്രയും സമാനമായ പരിക്കിനെത്തുടർന്ന് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ നിന്ന് പുറത്താണ്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം
വൈഭവ് സൂര്യവംശി (ക്യാപ്റ്റൻ), ആരോൺ ജോർജ് (വൈസ് ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), ഹർവൻഷ് സിംഗ് (വിക്കറ്റ് കീപ്പർ), ആർ എസ് അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഖിലൻ എ. പട്ടേൽ, മുഹമ്മദ് എനാൻ, ഹെനിൽ പട്ടേൽ, ഡി രാഹുൽ കുമാർ, ദീപേഷ്, യുധ്‌ഷാൻ കുമാർ, യുധ്‌ഷാൻ
