വിനു മങ്കാദ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, മാനവ് കൃഷ്ണ നായകന്‍, മുഹമ്മദ് ഇനാനും ടീമില്‍

Published : Oct 08, 2025, 03:51 PM IST
Manav Krishna

Synopsis

ഒക്ടോബര്‍ 9 മുതല്‍ ഒക്ടോബര്‍ 19 വരെ പോണ്ടിച്ചേരിയില്‍ വച്ചാണ് കേരളത്തിന്‍റെ മത്സരങ്ങള്‍ അരങ്ങേറുന്നത്.

തിരുവനന്തപുരം: വിനു മങ്കാദ് ട്രോഫിക്ക് വേണ്ടിയുള്ള കേരള അണ്ടര്‍ 19 ടീമിനെ മാനവ് കൃഷ്ണ നയിക്കും. ഒക്ടോബര്‍ 9 മുതല്‍ ഒക്ടോബര്‍ 19 വരെ പോണ്ടിച്ചേരിയില്‍ വച്ചാണ് കേരളത്തിന്‍റെ മത്സരങ്ങള്‍ അരങ്ങേറുന്നത്. മധ്യപ്രദേശ് ആണ് കേരളത്തിന്‍റെ ആദ്യ എതിരാളി. കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളിൽ ഒരാളാണ് മാനവ് കൃഷ്ണ.

ഏതാനും മാസം മുൻപ് നടന്ന എൻഎസ്കെ ട്രോഫിയിൽ പ്രോമിസിങ് യങ്സ്റ്ററായി മാനവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാനവിന്‍റെ സഹോദരനായ മാധവ് കൃഷ്ണയും കെസിഎല്ലിൽ തിളങ്ങിയ രോഹിത് കെ.ആര്‍, ജോബിന്‍ പി ജോബി, ഇന്ത്യൻ അണ്ടർ 19 താരമായിരുന്ന മുഹമ്മദ്‌ ഇനാന്‍ തുടങ്ങിയവരും ടീമിലുണ്ട്. 

വിനു മങ്കാദ് ട്രോഫിക്ക് വേണ്ടിയുള്ള കേരള ടീം: മാനവ് കൃഷ്ണ (ക്യാപ്റ്റന്‍), രോഹിത് കെ.ആര്‍, ഇമ്രാന്‍ അഷ്‌റഫ്‌, അമയ് മനോജ്‌, ജോബിന്‍ പി ജോബി, സംഗീത് സാഗര്‍ വി,മുഹമ്മദ്‌ ഇനാന്‍, ആദിത്യ രാജേഷ്‌, മാധവ് കൃഷ്ണ, തോമസ്‌ മാത്യൂ, എം.മിഥുന്‍, ദേവഗിരി ജി, അഭിനവ് കെ.വി, അദ്വിത് എന്‍, എ അഷ്ലിന്‍ നിഖില്‍. മുഖ്യ പരിശീലകന്‍: ഷൈന്‍ എസ്.എസ്, അസിസ്റ്റന്‍റ് കോച്ച് - രജീഷ് രത്നകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അഭിഷേക്-സഞ്ജു സഖ്യം തകര്‍ത്തടിക്കുമ്പോള്‍ കിട്ടുന്ന ഒരു കിക്കുണ്ടല്ലോ..'; ഓപ്പണര്‍മാരെ പിന്തുണച്ച് റോബിന്‍ ഉത്തപ്പ
ട്വന്‍റി 20 ലോകകപ്പ് 2026; ടീം ഇന്ത്യ ഭയക്കേണ്ടത് മൂന്ന് താരങ്ങളെ, ടൂര്‍ണമെന്‍റ് വിജയിയെ തീരുമാനിക്കുക ഈ അഞ്ച് പേര്‍