ഐസിസി താരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍; പാകിസ്ഥാനില്‍ നിന്ന് ഒരു വനിതാ താരം

Published : Oct 08, 2025, 03:34 PM IST
Abhishek Sharma for ICC Award

Synopsis

സെപ്റ്റംബറിലെ മികച്ച ഐസിസി താരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ അഭിഷേക് ശര്‍മ്മ, കുല്‍ദീപ് യാദവ്, സ്മൃതി മന്ദാന എന്നീ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു.

ദുബായ്: സെപ്റ്റംബറിലെ മികച്ച ഐസിസി താരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്‍മാരില്‍ അഭിഷേക് ശര്‍മ്മയും കുല്‍ദീപ് യാദവും വനിതകളില്‍ സ്മൃതി മന്ദാനയുമാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. ഏഷ്യാകപ്പിലെ മികച്ച പ്രകടനത്തോടെയാണ് അഭിഷേകും കുല്‍ദീപും പട്ടികയില്‍ ഇടംപിടിച്ചത്. അഭിഷേക് മൂന്ന് അര്‍ധസെഞ്ച്വറികളടക്കം 314 റണ്‍സ് നേടി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. പതിനേഴ് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവായിരുന്നു ബൗളര്‍മാരില്‍ ഒന്നാംസ്ഥാനത്ത്.

സിംബാബ്‌വേയുടെ ബ്രയന്‍ ബെന്നറ്റാണ് പട്ടികയിലെ മൂന്നാമന്‍. വനിതകളില്‍ പാകിസ്ഥാന്റെ സിദ്ര അമീന്‍, ദക്ഷിണാഫ്രിക്കയുടെ തസ്മിന്‍ ബ്രിറ്റ്‌സ് എന്നിവര്‍ക്കൊപ്പമാണ് സ്മൃതി മന്ദാന ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. അതേസമയം, 2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സഞ്ജു സാംസണ്‍ സ്വന്തമാാക്കി. ടി20 ഫോര്‍മാറ്റിലെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ബ്രയാന്‍ ലാറ, രോഹിത് ശര്‍മ എന്നിവരെല്ലാം അടങ്ങുന്ന ചടങ്ങില്‍ സഞ്ജു പുരസ്‌കാരം ഏറ്റുവാങ്ങി. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി വരുണ്‍ ചക്രവര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു.

2024ല്‍ 13 മത്സരങ്ങളില്‍ നിന്ന് 436 റണ്‍സ് സാംസണ്‍ നേടിയിട്ടുണ്ട്, അതില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടും. 2025-ല്‍ ഇതുവരെ ഒരു അര്‍ദ്ധ സെഞ്ച്വറി ഉള്‍പ്പെടെ 183 റണ്‍സ് താരം നേടിയിട്ടുണ്ട്. മൊത്തത്തില്‍, 49 ടി20 മത്സരങ്ങളില്‍ നിന്ന് 147.98 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെ 993 റണ്‍സാണ് സഞ്ജു നേടിയത്. ഏഷ്യാ കപ്പിലും ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല, വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു.

ഏഷ്യാ കപ്പില്‍ തന്റെ ബാറ്റിംഗ് പൊസിഷനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''രാജ്യത്തിന് വേണ്ടി കളിക്കുകയെന്നത്, എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്. എവിടെ കളിക്കുന്നുവെന്നതില്‍ കാര്യമില്ല. അവര്‍ എന്നോട്ട് ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ പറഞ്ഞാല്‍, ഞാന്‍ ടീമിന് വേണ്ടി അതും ചെയ്തിരിക്കണം.'' സഞ്ജു. ഏഷ്യാ കപ്പിന് മുമ്പ് ഓപ്പണറുടെ റോളിലാണ് സഞ്ജു കളിച്ചിരുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെ സഞ്ജുവിന് സ്ഥിരം പൊസിഷന്‍ നല്‍കിയിരുന്നില്ല. ഒമാനെതിരെ മൂന്നമനായി ക്രീസിലെത്തിയ സഞ്ജു, പലപ്പോഴും അഞ്ചാമനായിട്ടാണ് ബാറ്റിംഗിനെത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം അവര്‍ ഒതുക്കി', ഇന്ത്യൻ ടീം മാനേജ്മെന്‍റിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്
ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിന നാളെ, തോറ്റാല്‍ പരമ്പര നഷ്ടം. ഗൗതം ഗംഭീറിന് നിര്‍ണായാകം