അസമിനെ തകര്‍ത്തു; 252 റൺസിന്‍റെ പടുകൂറ്റൻ ജയത്തോടെ കേരളം വിനു മങ്കാദ് ട്രോഫി നോക്കൗട്ടിൽ

Published : Oct 17, 2026, 07:30 AM IST
Vinoo Mankad Trophy Keralam

Synopsis

ഓപ്പണർമാർ നൽകിയ തകർപ്പൻ തുടക്കമാണ് മത്സരത്തിൽ കേരളത്തിന് മുതൽക്കൂട്ടായത്. അഹ്മദ് ഖാനും കെ.ആർ. രോഹിതും ചേർന്ന് 17.1 ഓവറിൽ 174 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

ലക്നൗ: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള വിനു മങ്കാദ് ട്രോഫിയിൽ അസമിനെതിരെ ഉജ്ജ്വല വിജയവുമായി കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടി. 252 റൺസിനാണ് കേരളം അസമിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം അഹ്മദ് ഖാന്‍റെ സെഞ്ച്വറിയുടെ മികവിൽ 377 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം 125 റൺസിന് ഓൾഔട്ടായി. ഇതോടെ ഡി ഗ്രൂപ്പിൽ നിന്ന് 12 പോയിന്‍റുമായി രണ്ടാം സ്ഥാനക്കാരായാണ് കേരളം നോക്കൗട്ടിൽ കടന്നത്. മുംബൈയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. സ്കോര്‍: കേരളം 50 ഓവറിൽ 377/10, അസം 30.5 ഓവറിൽ 125/10.

ഓപ്പണർമാർ നൽകിയ തകർപ്പൻ തുടക്കമാണ് മത്സരത്തിൽ കേരളത്തിന് മുതൽക്കൂട്ടായത്. അഹ്മദ് ഖാനും കെ.ആർ. രോഹിതും ചേർന്ന് 17.1 ഓവറിൽ 174 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കെ.ആർ. രോഹിത് 68 റൺസെടുത്തപ്പോൾ അഹ്മദ് ഖാൻ ടൂർണമെന്‍റിലെ തന്‍റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി. 61 പന്തുകളിൽ 14 ഫോറും ആറ് സിക്സുമടക്കം 109 റൺസാണ് അഹ്മദ് നേടിയത്. ഇരുവ‍ർക്കുമൊപ്പം സംഗീത് സാഗറിന്റെയും (1) ക്യാപ്റ്റൻ ഹൃഷികേശിന്റെയും (12) വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 200 റൺസെന്ന നിലയിലായിരുന്നു കേരളം.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അമയ് മനോജും മാനവ് കൃഷ്ണയും ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തു. അമയ് 56ഉം മാനവ് 28ഉം റൺസെടുത്തു. തുടർന്ന് അവസാന ഓവറുകളിൽ ആഞ്ഞടിച്ച തോമസ് മാത്യുവും എസ്. ജിനേഷും ചേർന്നാണ് കേരളത്തിന്റെ സ്കോർ 377ൽ എത്തിച്ചത്. തോമസ് മാത്യു 31 പന്തുകളിൽ നിന്ന് 52 റൺസെടുത്തപ്പോൾ ജിനേഷ് 16 പന്തുകളിൽ നിന്ന് 33 റൺസെടുത്തു. അസമിന് വേണ്ടി രാഹുൽ തമൂലി നാല് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസം ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ അമൻ യാദവും ഓപ്പണർ തുഷാർ രുദ്രയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. അമൻ യാദവ് 31ഉം തുഷാർ രുദ്ര 32ഉം റൺസെടുത്തു. 30.5 ഓവറിൽ 125 റൺസിന് അസം ഓൾഔട്ടായി. കേരളത്തിന് വേണ്ടി അമയ് മനോജും ഇഷാൻ കുനാലും മൂന്ന് വിക്കറ്റുകൾ വീതവും ഹൃഷികേശ് രണ്ട് വിക്കറ്റുകളും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ വമ്പൻ ജയം നേടിയിട്ടും നോക്കൗട്ട് നഷ്ടമായി കേരളം
ക്യാപ്റ്റൻസി അരങ്ങേറ്റത്തില്‍ സ്മൃതി മന്ദാനക്ക് വിജയത്തുടക്കം, സിംബാബ്‌വെക്കെതിരെ വിറച്ചു ജയിച്ച് ഇന്ത്യ