വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മിസോറാമിനെതിരെ വമ്പൻ ജയം നേടിയിട്ടും നോക്കൗട്ട് നഷ്ടമായി കേരളം

Published : Oct 16, 2026, 10:50 PM IST
Keralam U19 Women

Synopsis

അവസാന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാനായെങ്കിലും കേരളത്തിന് നോക്കൗട്ടിലേക്ക് പ്രവേശനം നേടാനായില്ല.

ന്യൂ ചണ്ഡീഗഢ്: ദേശീയ വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ, ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ കേരളത്തിന് വിജയം. മിസോറാമിനെ ഒൻപത് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മിസോറാമിനെ വെറും 83 റൺസിൽ ഒതുക്കിയ കേരളം, 37 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

അവസാന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കാനായെങ്കിലും കേരളത്തിന് നോക്കൗട്ടിലേക്ക് പ്രവേശനം നേടാനായില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി ഗ്രൂപ്പിൽ അഞ്ചാം സ്ഥാനക്കാരായാണ് കേരളം ടൂർണമെന്റിൽ നിന്ന് മടങ്ങിയത്. സ്കോര്‍: മിസോറാം 20 ഓവറിൽ 83/8, കേരളം 13.5 ഓവറിൽ 87/1

ആദ്യം ബാറ്റ് ചെയ്ത മിസോറാം നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 27 റൺസെടുത്ത സെൻ ആണ് മിസോറാമിന്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി പാർവതി കുഞ്ഞുമോൻ, അനുഷ്ക സി.വി., ഇഷിത എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13.5 ഓവറിൽ അനായാസം ലക്ഷ്യത്തിലെത്തി. അമീറ ബീഗം 36ഉം ആര്യനന്ദ എൻ.എസ്. 18ഉം റൺസുമായി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയ സിജു 19 റൺസെടുത്ത് പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്യാപ്റ്റൻസി അരങ്ങേറ്റത്തില്‍ സ്മൃതി മന്ദാനക്ക് വിജയത്തുടക്കം, സിംബാബ്‌വെക്കെതിരെ വിറച്ചു ജയിച്ച് ഇന്ത്യ
കുമാര്‍ കുഷാഗ്ര പുതുമുഖം, സഞ്ജുവിന് ഇടമില്ല; ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു