
ഗ്വാളിയോര്‍: 16 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കേരളവും ജമ്മു കശ്മീരും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. കേരളത്തെ 305 റണ്‍സിന് പുറത്താക്കിയതോടെ ജമ്മു കശ്മീര്‍ 79 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. ജമ്മു കശ്മീര്‍ ആദ്യ ഇന്നിങ്‌സില്‍ 384 റണ്‍സാണ് നേടിയത്.
ആറ് വിക്കറ്റിന് 163 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി ആരംഭിച്ച കേരളത്തിന്റെ പ്രതീക്ഷ കാര്‍ത്തിയും ശ്രീഹരി പ്രസാദും ചേര്‍ന്ന കൂട്ടുകെട്ടിലായിരുന്നു. ഇരുവരും ചേര്‍ന്ന് 115 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. 55 റണ്‍സെടുത്ത കാര്‍ത്തി, അറഫാത്ത് ഖയ്യൂമിന്റെ പന്തില്‍ എല്‍.ബി.ഡബ്ല്യു ആയതോടെയാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. മറുവശത്ത് ഉറച്ചുനിന്ന ശ്രീഹരി പ്രസാദ് വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് 70 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ഇതില്‍ 51 റണ്‍സും പിറന്നത് ശ്രീഹരിയുടെ ബാറ്റില്‍ നിന്നായിരുന്നു.
എന്നാല്‍ 94 റണ്‍സെടുത്ത ശ്രീഹരിയെ പുറത്താക്കി ഹമ്മദ് ഫിര്‍ദൗസ് കേരളത്തിന്റെ ഇന്നിങ്‌സിന് അവസാനമിട്ടു. 222 പന്തുകളില്‍ 12 ബൗണ്ടറികളടക്കമാണ് ശ്രീഹരി 94 റണ്‍സ് നേടിയത്. ദേവനാരായണ്‍ (42), ആരോണ്‍ അലക്‌സ് (41) എന്നിവരും കേരളത്തിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കശ്മീരിന് വേണ്ടി ഹമ്മദ് ഫിര്‍ദൗസ് നാലും അറഫാത്ത് ഖയ്യൂം മൂന്നും സനില്‍ സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!