ഒഡീഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരം: കേരള ടീമില്‍ മാറ്റം; യുവതാരം അഭിഷേക് നായര്‍ ടീമില്‍

Published : Oct 15, 2026, 06:25 PM IST
Abhishek Nair

Synopsis

ഒഡീഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സി.കെ. നായിഡു ട്രോഫിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യുവതാരം അഭിഷേക് ജെ. നായരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഷ്ണു വിനോദ് നയിക്കുന്ന ടീമിന്റെ മത്സരം ഒക്ടോബർ 18 മുതൽ കാര്യവട്ടത്താണ് നടക്കുന്നത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒഡീഷയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം അഭിഷേക് ജെ. നായരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 18 മുതല്‍ 21 വരെയാണ് മത്സരം നടക്കുന്നത്. ഈ സീസണില്‍ കേരളത്തിന്റെ ആദ്യ ഹോം മത്സരം കൂടിയാണിത്. വിഷ്ണു വിനോദാണ് ടീമിന്റെ ക്യാപ്റ്റന്‍.

സി.കെ. നായിഡു ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് അഭിഷേക് ജെ. നായര്‍ക്ക് രഞ്ജി ടീമിലേക്ക് വഴിതുറന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കേരളത്തെ നയിച്ച അഭിഷേക് പോണ്ടിച്ചേരിക്കെതിരെ രണ്ട് ഇന്നിങ്‌സിലും മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 91 റണ്‍സെടുത്ത താരം രണ്ടാം ഇന്നിങ്‌സില്‍ പുറത്താകാതെ സെഞ്ച്വറിയും നേടിയിരുന്നു.

കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, അഭിഷേക് ജെ. നായര്‍, അഭിഷേക് പി. നായര്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ആദിത്യ ആനന്ദ് സര്‍വാതെ, അനുരാജ് ജെ.എസ്., അഭിജിത് പ്രവീണ്‍ വി., നിധീഷ് എം.ഡി., പവന്‍ രാജ്, ബേസില്‍ എന്‍.പി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ്: ദക്ഷിണാഫ്രിക്കന്‍ ടീമില്‍ മാറ്റം, ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ ഒഴിവാക്കി, റിക്കിള്‍ട്ടണ്‍ കീപ്പറാകും
സി കെ നായിഡു ട്രോഫി: കേരള-പോണ്ടിച്ചേരി മത്സരം സമനിലയില്‍, അഭിഷേകിനും ഗോവിന്ദ് ദേവിനും സെഞ്ച്വറി