വിജയ് ഹസാരെ ട്രോഫി: സിജോമോനും അഖിലും എറിഞ്ഞിട്ടു; ബിഹാറിനെതിരെ കേരളത്തിന്‍ കുഞ്ഞന്‍ വിജയലക്ഷ്യം

Published : Nov 21, 2022, 12:23 PM IST
വിജയ് ഹസാരെ ട്രോഫി: സിജോമോനും അഖിലും എറിഞ്ഞിട്ടു; ബിഹാറിനെതിരെ കേരളത്തിന്‍ കുഞ്ഞന്‍ വിജയലക്ഷ്യം

Synopsis

ബിഹാറിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഒന്നാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഗനി- ഗൗരവ് (30) സഖ്യത്തിനായി. എന്നാല്‍ ഗൗരവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അഖില്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി.

ആലൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന് 202 റണ്‍സ് വിജയലക്ഷ്യം. ആലൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബിഹാര്‍ 49.3 ഓവറില്‍ 201 എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ സിജോമോന്‍ ജോസഫ്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഖില്‍ സ്‌കറിയ എന്നിവരാണ് ബിഹാറിനെ തകര്‍ത്തത്. 68 റണ്‍സ് നേടിയ ഷാക്കിബുള്‍ ഗനിയാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. കേരളത്തിന്റെ ആറാം മത്സരമാണിത്. മൂന്ന് മത്സരങ്ങളില്‍ ടീം ജയിച്ചു. ഒരു മത്സരം മഴ മുടക്കി. എന്നാല്‍ ആന്ധ്രാ പ്രദേശിനോട് കേരളം തോല്‍വി വഴങ്ങി.

ബിഹാറിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഒന്നാം വിക്കറ്റില്‍ 70 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ ഗനി- ഗൗരവ് (30) സഖ്യത്തിനായി. എന്നാല്‍ ഗൗരവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി അഖില്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ ശിശിര്‍ സാകേത് (34) മികച്ച പ്രകടനം പുറത്തെടുത്തു. ഗനിക്കൊപ്പം 57 റണ്‍സാണ് ശിശിര്‍ ചേര്‍ത്തത്. എന്നാല്‍ ഈ കൂട്ടുകെട്ട് സിജോമോന്‍ ജോസഫ് പൊളിച്ചു.  റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഗനിയും മടങ്ങി. നാല് സിക്‌സും മൂന്ന് ഫോറും താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. പിന്നീടെത്തിയ രാജേഷ് സിംഗ് (0), സച്ചിന്‍ കുമാര്‍ സിംഗ് (80), വികാഷ് രഞ്ജന്‍ (7), പ്രതാപ് സിംഗ് (18), ഹര്‍ഷ് വിക്രം സിംഗ് (3), ഹിമാന്‍ഷു സിംഗ് (4), മലയ് രാജ് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഷുതോഷ് അമന്‍ (17) പുറത്താവാതെ നിന്നു. വിനൂപ് ഒരു വിക്കറ്റ് വീഴ്ത്തി. 

കേരളം: സച്ചിന്‍ ബേബി, പി രാഹുല്‍, രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, വനൂപ് മനോഹരന്‍, സിജോമോന്‍ ജോസഫ്, അഖില്‍ സ്‌കറിയ, വൈശാഖ് ചന്ദ്രന്‍, ബേസില്‍ എന്‍ പി, എഫ് ഫനൂസ്. 

ബിഹാര്‍: അഷുതോഷ് അമന്‍, ഷാക്കിബുള്‍ ഗനി, രാജേഷ് സിംഗ്, ശിശിര്‍ സാകേത്, ഗൗരവ്, സച്ചിന്‍ കുമാര്‍ സിംഗ്, ഹര്‍ഷ് വിക്രം സിംഗ്, മലയ് രാജ്, പ്രതാപ്, വികാഷ് രഞ്ജന്‍, ഹിമാന്‍ഷു സിംഗ്. 

ആന്ധ്രയോട് 76 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആന്ധ്ര നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 44.1 ഓവറില്‍ 183ന് എല്ലാവരും പുറത്തായി.

മൂന്ന് തവണ ലോകകപ്പ് ഫൈനലില്‍, എന്നിട്ടും കിരീടമില്ല! വീണ്ടും വരുമോ ഓറഞ്ച് വസന്തം?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍: ആദ്യജയം കൊതിച്ച് ഗുജറാത്ത് ടൈറ്റന്‍സ്, ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ
യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബയേണിനെതിരെ റയല്‍ മാഡ്രിഡിന് തോല്‍വി, ആഴ്‌സണലിന് ജയം