ഐപിഎല്‍ ലേലം: പ്രതീക്ഷയോടെ കേരള താരങ്ങള്‍, കെ എം ആസിഫ് വിലയേറിയ താരം

Published : Dec 16, 2025, 10:34 AM IST
KM Asif

Synopsis

ഐപിഎല്‍ താരലേലത്തില്‍ കെ എം ആസിഫ്, രോഹന്‍ കുന്നുമ്മല്‍ എന്നിവരുള്‍പ്പെടെ പതിനൊന്ന് കേരള താരങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ആസിഫാണ് മലയാളി താരങ്ങളില്‍ മുന്നില്‍. 

അബുദാബി: ഐപിഎല്‍ താരലേലത്തില്‍ പ്രതീക്ഷയോടെ പതിനൊന്ന് കേരള താരങ്ങള്‍. കെ എം ആസിഫ്, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഏദന്‍ ആപ്പിള്‍ ടോം, വിഘ്നേഷ് പുത്തൂര്‍, ശ്രീഹരി നായര്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ജിക്കു ബ്രൈറ്റ് എന്നിവരാണ് ലേലപ്പട്ടികയിലുളള താരങ്ങള്‍. കെ എം ആസിഫാണ് ഉയര്‍ന്ന അടിസ്ഥാന വിലയുള്ള മലയാളിതാരം. 40 ലക്ഷം രൂപയാണ് ആസിഫിന്റെ അടിസ്ഥാന വില. കേരളത്തിന്റെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത ജിക്കു കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്‌സ് ബൗളറായിരുന്നു. വിഘ്‌നേഷ് പുത്തൂര്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു.

ഇന്ന് 2.30 മുതലാണ്ആവേശകരമായ ലേലം ആരംഭിക്കുക. അതിനിടെ അടുത്ത ഐപിഎല്‍ മത്സരങ്ങളുടെ സാധ്യതാ തീയതികളും പുറത്തുവന്നു. റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 26ന് ആകും പുതിയ ഐപിഎല്‍ സീസണ്‍ ആരംഭിക്കുക. മേയ് 31നാണ് ഫൈനല്‍. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. മിനി ലേലത്തില്‍ ഏറ്റവും സമ്പന്നര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. കൊല്‍ക്കത്തയ്ക്ക് താരലേലത്തില്‍ ബാക്കിയുള്ളത് 64.30 കോടി രൂപ. ആറ് വിദേശികള്‍ ഉള്‍പ്പടെ 13 താരങ്ങളെ സ്വന്തമാക്കാം.

താരലേലത്തില്‍ കാമറൂണ്‍ ഗ്രീന്‍, പൃഥ്വി ഷാ, സര്‍ഫറാസ് ഖാന്‍, ജാമി സ്മിത്ത്, ജോണി ബെയര്‍സ്‌റ്റോ, കാര്‍ത്തിക് ശര്‍മ, മതീഷ പതിരാന, മാറ്റ് ഹെന്റി തുടങ്ങിയവരെ സ്വന്തമാക്കാന്‍ കൊല്‍ക്കത്ത ശ്രമിച്ചേക്കും. കുറഞ്ഞ വിലയ്ക്ക് വെങ്കടേഷ് അയ്യരെ വീണ്ടെടുക്കാനും കൊല്‍ക്കത്തയ്ക്ക് ആലോചനയുണ്ട്. താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാക്കിയുള്ളത് 43.40കോടി രൂപ. നാല് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ഒന്‍പതുപേരെ ലേലത്തില്‍ സ്വന്തമാക്കാം.

സഞ്ജു സാസണ്‍, യുവതാരം ആയുഷ് മാത്രേ, ക്യാപറ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബേ, ഡിവാള്‍ഡ് ബ്രേവിസ്, എം എസ് ധോണി, ഉര്‍വിന്‍ പട്ടേല്‍, നൂര്‍ അഹമ്മദ് ,നേഥന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ് തുടങ്ങിയവര്‍ ടീമിലുണ്ട്. ലേലത്തില്‍ ഗ്രീന്‍, വെങ്കടേഷ്, ലിയാം ലിയാം ലിവിംഗ്സ്റ്റണ്‍, ജേസണ്‍ ഹോള്‍ഡര്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ ചെന്നൈ ലക്ഷ്യമിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം
ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ