'ലോകകപ്പിൻ്റെ ആവേശം'; സഞ്ജുവിനെ വാഴ്ത്തി മുഖ്യമന്ത്രിമാർ; ഇന്ത്യൻ ടീമിൻ്റെ വിജയത്തിൽ കരുത്തേകിയ പ്രകടനമെന്ന് പിണറായി വിജയനും എംകെ സ്റ്റാലിനും

Published : Mar 08, 2026, 11:48 PM IST
Sanju Samson

Synopsis

ഇന്ത്യൻ ടീമിന്റെ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ. സഞ്ജുവിന്റെ പ്രകടനം ഓരോ മലയാളിക്കും ആവേശമായെന്ന് പിണറായി വിജയൻ പറഞ്ഞപ്പോൾ, നിർണായക മത്സരങ്ങളിൽ സഞ്ജു സംയമനത്തോടെ കളിച്ചുവെന്ന് എം.കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: ഇന്ത്യൻ ടീമിൻ്റെ ലോകകപ്പ് വിജയത്തിൽ സഞ്ജുവിൻ്റെ പ്രകടനത്തെ പേരെടുത്ത് പ്രകീർത്തിച്ച് അഭിനന്ദനവുമായി കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാർ. സഞ്ജുവിൻ്റെ പ്രകടനം ഓരോ മലയാളിക്കും ആവേശമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചപ്പോൾ, സഞ്ജു കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ആധികാരികമായ പ്രകടനം കാഴ്ചവെച്ചെന്ന് എംകെ സ്റ്റാലിനും അഭിപ്രായപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിൽ സംയമനത്തോടെ സഞ്ജു പ്രകടനം കാഴ്ചവെച്ചെന്നും ഇന്ത്യൻ ടീമിന് അഭിനന്ദനം നേർന്നുകൊണ്ട് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

 

 

മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിന്ദനം

സ്വന്തം മണ്ണിൽ കിരീടം നേടി ലോക ക്രിക്കറ്റിന്റെ നെറുകയിൽ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ് നമ്മുടെ ടീം. ന്യൂസിലാൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിൽ നേടിയ ഈ ഐതിഹാസിക വിജയം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയമിടിപ്പിനോളം ആഴമുള്ളതാണ്. കളിക്കളത്തിലെ വീറും വാശിയും പതറാത്ത ആത്മവിശ്വാസവും ഒത്തുചേർന്നപ്പോൾ കിരീടം വീണ്ടും ഈ മണ്ണിലേക്ക് തന്നെ എത്തിയിരിക്കുന്നു. ഈ ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചും ആവേശകരമാണ്. ഫൈനലിലെ നിർണ്ണായക പ്രകടനത്തിലൂടെയും ടൂർണമെന്റിലുടനീളം പുലർത്തിയ സ്ഥിരതയാർന്ന ബാറ്റിംഗിലൂടെയും ടീമിന്റെ നട്ടെല്ലായി മാറാൻ സഞ്ജുവിന് സാധിച്ചു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന് സഞ്ജു ലോകത്തിന് കാണിച്ചുതന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പ്ലെയർ ഓഫ് ദി ടൂർണമെന്റ് ബഹുമതി സഞ്ജുവിന്റെ നേട്ടങ്ങളുടെ മാറ്റ് വർദ്ധിപ്പിക്കുന്നു. ലോകചാമ്പ്യന്മാരായ ടീം ഇന്ത്യക്കും, വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സഞ്ജുവിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എല്ലാം ഒരു സ്വപ്‌നം പോലെ'; ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സഞ്ജു സാംസണ്‍
സഞ്ജു ഇന്ത്യയുടെ അഭിമാനം, ലോകകിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിനെ വാഴ്ത്തി മോദിയും രാഹുലും മുർമുവും; 'ഇന്ത്യയുടെ ഹൃദയത്തിൽ അഭിമാനവും സന്തോഷവും'