'എല്ലാം ഒരു സ്വപ്‌നം പോലെ'; ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സഞ്ജു സാംസണ്‍

Published : Mar 08, 2026, 11:40 PM IST
Sanju Samson

Synopsis

2026 ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടു. നിര്‍ണായക മത്സരങ്ങളിലെ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 

അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിന്റെ താരമായി സഞ്ജു സാംസണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ടി20 ലോകകപ്പ് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ സഞ്ജു 24 സിക്‌സും നേടി. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സ് നേടിയ സഞ്ജു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തു. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 റണ്‍സും സഞ്ജു അടിച്ചെടുത്തിരുന്നു. നിര്‍ണായക മത്സരങ്ങൡലെ തകര്‍പ്പന്‍ പ്രകടനങ്ങളാണ് സഞ്ജിലെ ലോകകപ്പിലെ താരമാക്കിയത്.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം എല്ലാം സ്വപ്‌നം പോലെ തോന്നുന്നുവെന്ന് സഞ്ജു വ്യക്തമാാക്കി. സഞ്ജുവിന്റെ വാക്കുകള്‍... ''ഇതൊരു സ്വപ്നം പോലെ തോന്നുന്നു. ഒരുപാട് സന്തോഷവും നന്ദിയുമുണ്ട്. വാക്കുകള്‍ കിട്ടുന്നില്ല, വികാരങ്ങള്‍ അടക്കാനാവുന്നില്ല. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഞാന്‍ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതിാണിത്. അതിനായി കഠിനാധ്വാനം ചെയ്തു. ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ ആകെ തകര്‍ന്നുപോയിരുന്നു, എന്റെ സ്വപ്നങ്ങളെല്ലാം തരിപ്പണമായിരുന്നു. ഇനി എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ ദൈവത്തിന് മറ്റ് ചില പദ്ധതികളുണ്ടായിരുന്നു.'' സഞ്ജു പറഞ്ഞു.

ഇന്ത്യന്‍ ഓപ്പണര്‍ തുടര്‍ന്നു... ''കഠിനാധ്വാനത്തിന് എനിക്ക് പ്രതിഫലം ലഭിച്ചു. ഒരുപാട് മുന്‍താരങ്ങള്‍ എന്നെ ബന്ധപ്പെടുകയും സഹായിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി സച്ചിന്‍ സാറുമായി ഞാന്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ സമീപിക്കുകയും ഞങ്ങള്‍ തമ്മില്‍ വലിയ സംഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളില്‍ നിന്ന് മാര്‍ഗനിര്‍ദ്ദേശം ലഭിക്കുക എന്നതിലപ്പുറം മറ്റെന്താണ് ചോദിക്കാനുള്ളത്?'' സഞ്ജു വ്യക്തമാക്കി.

പിന്തുണച്ചവര്‍ക്ക് നന്ദി... ''എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് വലിയ നന്ദിയുണ്ട്. ഇനിയുള്ള ലക്ഷ്യം വളരെ വലുതാണ്. ഇപ്പോള്‍ എനിക്ക് ഇത് ആസ്വദിക്കണം, കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഇനി എന്ത് വേണമെന്ന് തീരുമാനിക്കാം.'' സഞ്ജു കൂട്ടിചേര്‍ത്തു.

ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരവും സഞ്ജു തന്നെയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സാണ് നേടിയത്. ഇതോടെയാണ് കോലിയെ മറികടക്കാന്‍ സഞ്ജുവിന് സാധിച്ചത്. 2014 ലോകകപ്പില്‍ 319 റണ്‍സ് കോലി നേടിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിന്റെ മൂന്ന് അര്‍ധ സെഞ്ചുറിയില്‍ ദുല്‍ഖറും അനുപമയും വീണു; കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള രണ്ടാമത്തെ മലയാളി
'എന്റെ പ്രിയപ്പെട്ട പൊണ്ടാട്ടിക്ക്...'; ചാരുവിനെ ചേര്‍ത്തുപിടിച്ച് വികാരാധീനനായി സഞ്ജു