കുമാര്‍ കുഷാഗ്ര പുതുമുഖം, സഞ്ജുവിന് ഇടമില്ല; ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Published : Oct 16, 2026, 09:22 PM IST
Team India

Synopsis

കെ എല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷൻ ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായപ്പോള്‍ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് രാഹുലിന് വിശ്രമം അനുവദിക്കുമ്പോള്‍ കുമാര്‍ കുഷാഗ്ര പകരക്കാരനായി ടീമിലെത്തി.

മുംബൈ: ന്യൂസിലന്‍ഡിനെതിരെ അടുത്തമാസം നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ ശുഭ്മാൻ ഗില്ലും അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുമാണ് നയിക്കുന്നത്. ടെസ്റ്റ് പരമ്പരക്ക് മുമ്പ് തയാറെടുപ്പുകളുടെ ഭാഗമായാണ് അവസാന രണ്ട് ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കിയത്. രവീന്ദ്ര ജഡേജയെ ഏകദിന ടീമില്‍ നിന്നൊഴിവാക്കിയപ്പോള്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് ഏകദിനങ്ങളില്‍ നിന്ന് വിശ്രമം അനുവദിച്ചു.

കെ എല്‍ രാഹുലിനൊപ്പം ഇഷാന്‍ കിഷൻ ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായപ്പോള്‍ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് രാഹുലിന് വിശ്രമം അനുവദിക്കുമ്പോള്‍ കുമാര്‍ കുഷാഗ്ര പകരക്കാരനായി ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ കുഷാഗ്രയെയാണ് സെലക്ടര്‍മാര്‍ പരിഗണിച്ചത്.

രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ അക്സര്‍ പട്ടേല്‍, അന്‍ഷുല്‍ കാംബോജ്, റുതുരാജ് ഗെയ്ക്‌വാദ്, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍ എന്നിവരും ഇടം കണ്ടെത്തി. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് ഗില്ലും രാഹുലും പ്രസിദ്ധ് കൃഷ്ണയും അൻഷുല്‍ കാംബോജും വിട്ടു നില്‍ക്കുമ്പോള്‍ പകരം തിലക് വര്‍മയും കുമാര്‍ കുഷാഗ്രയും യാഷ് താക്കൂറും ആഖിബ് നബിയും ടീമിലെത്തി.നവംബര്‍ 4നാണ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര നവംബര്‍ 19ന് തുടങ്ങും. അഞ്ച് മത്സര ടി20 പരമ്പരക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ മാസം 22നാണ് ടി20 പരമ്പര തുടങ്ങുന്നത്.

ടെസ്റ്റ് ടീമിൽ മലയാളി താരം ദേവ്ദത്ത് പടിക്കലും സായ് സുദർശനും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റിഷഭ് പന്തും ധ്രുവ് ജുറെലുമാണ് ടെസ്റ്റ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. പേസര്‍മാരായി ജസ്പ്രീത് ബുംറ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അന്‍ഷുല്‍ കാംബോജ് എന്നിവരാണ് പേസര്‍മാരായി ടീമിലെത്തിയത്. ഓള്‍ റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും സ്പിന്നര്‍മാരായി വാഷിംഗ്ടണ്‍ സുന്ദറും കുല്‍ദീപ് യാദവും ടെസ്റ്റ് ടീമിലിടം നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിച്ച് മുന്‍ ഇന്ത്യൻ ഓപ്പണര്‍ വസീം ജാഫര്‍; ബിസിസിഐക്ക് താല്‍പര്യം പ്രഗ്യാൻ ഓജയെ
വെടിക്കെട്ട് സെഞ്ചുറിയുമായി രാഹുൽ ദ്രാവിഡിന്‍റെ മകൻ അൻവയ്, വിനു മങ്കാദ് ട്രോഫിയില്‍ ഗുജറാത്തിനെ തകര്‍ത്ത് കര്‍ണാടക