സഞ്ജുവിന്റെ വെടിക്കെട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളും! കേരളം-കര്‍ണാടക രഞ്ജിയില്‍ മൂന്നാംദിനത്തെ കളി വൈകും

Published : Oct 20, 2024, 01:09 PM IST
സഞ്ജുവിന്റെ വെടിക്കെട്ടിന് വേണ്ടിയുള്ള കാത്തിരിപ്പ് നീളും! കേരളം-കര്‍ണാടക രഞ്ജിയില്‍ മൂന്നാംദിനത്തെ കളി വൈകും

Synopsis

വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്.

ആളൂര്‍: രഞ്ജി ട്രോഫിയില്‍ കേരളം - കര്‍ണാടക മത്സരത്തിന്റെ മൂന്നാം ദിവസത്തെ മത്സരം നനഞ്ഞ ഔട്ട്ഫീല്‍ഡിനെ തുടര്‍ന്ന് വൈകുന്നു. ആളൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ടാം ദിനത്തെ അവസാന സെഷന്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട് കേരളം. സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (23) എന്നിവരാണ് ക്രീസില്‍. സഞ്ജുവിന്റെ ബാറ്റിംഗിനായി ആരാധകര്‍ കാത്തിരിക്കേണ്ട അവസ്ഥായാണ്. 

വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63), ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഒന്നാംദിനം മഴയെ തുടര്‍ന്ന് മത്സരം ഏറെ വൈകിയാണ് ആരംഭിച്ചിരുന്നത്. ആദ്യദിനം 23 ഓവര്‍ മാത്രമാണ് എറിയാന്‍ മാത്രമാണ് സാധിച്ചത്. നേരത്തെ ടോസ് നേടിയ കര്‍ണാടക, കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 88 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ആരംഭിക്കുന്നത്. വ്യക്തിഗത സ്‌കോറിനോട് ആറ് റണ്‍സ് കൂടി ചേര്‍ത്ത് രോഹന്‍ ആദ്യം മടങ്ങി. 

88 പന്തുകള്‍ നേരിട്ട താരം ഒരു സിക്സും പത്ത് ഫോറും നേടിയിരുന്നു. പിന്നാലെ വത്സലും കൂടാരം കയറി. തുടര്‍ന്നാണ്  സച്ചിന്‍ - അപരാജിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നത്. അപരാജിതിനും ക്രീസില്‍ പിടച്ചുനില്‍ക്കാനായില്ല. ശ്രേയസ് ഗോപാലിനായിരുന്നു വിക്കറ്റ്. പിന്നാലെ സഞ്ജു ക്രീസിലേക്ക്. ബംഗ്ലാദേശിനെതിരെ നിര്‍ത്തിടത്ത് നിന്ന് തുടങ്ങുകയായിരുന്നു സഞ്ജു. സിക്സടിച്ചാണ് സഞ്ജു ഇന്നിംഗ്സ് തുടങ്ങിയത്. പിന്നാലെ രണ്ട് ബൗണ്ടറികളും. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം തുടരാന്‍ സാധിച്ചില്ല. 

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം കര്‍ണാടയ്‌ക്കെതിരെ കളിക്കാന്‍ ഇറങ്ങിയത്. സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ എം ഡി നിധീഷ്, കെ എം ആസിഫ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍ എന്നിവര്‍ക്ക് പകരമാണ് ഇവരെ  ഉള്‍പ്പെടുത്തിയത്.

ഉച്ചഭക്ഷണത്തിന് മുമ്പ് കളി തീര്‍ത്ത് ന്യൂസിലന്‍ഡ്! ഇന്ത്യയെ ചിന്നസ്വാമിയില്‍ തീര്‍ത്തു, ജയം എട്ട് വിക്കറ്റിന്

ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരളം കര്‍ണാടകയ്‌ക്കെതിരെ ഇറങ്ങിയത്. ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചു വന്നായിരുന്നു പഞ്ചാബിനെതിരെ കേരളം എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്.

കര്‍ണാടകക്കെതിരായ മത്സരത്തിനുള്ള കേരളത്തിന്റെ പ്ലേയിംഗ് ഇലവന്‍: വത്സല്‍ ഗോവിന്ദ്, രോഹന്‍ എസ് കുന്നുമ്മല്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ബാബാ അപരാജിത്, ജലജ് സക്സേന, മുഹമ്മദ് അസറുദ്ദീന്‍, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, കെ എം ആസിഫ്, എം ഡി നിധീഷ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്