
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ തകര്‍ന്നടിഞ്ഞിട്ടും നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം. മധ്യപ്രദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങി കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിട്ടുണ്ട്. അഞ്ച് റണ്‍സോടെ ആദിത്യ സര്‍വാതെയും ഏഴ് റണ്‍സുമായി ബാബ അപരാജിതും ക്രീസില്‍. രണ്ട് വിക്കറ്റ് ശേഷിക്കെ കേരളത്തിന് രണ്ട് റണ്‍സിന്‍റെ നേരിയ ലീഡ് മാത്രമാണുള്ളത്.
രണ്ടാം ദിനം ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തുടക്കത്തിലെ കേരളത്തിന് രോഹന്‍ കുന്നുമ്മലിനെ(25) നഷ്ടമായി. ആവേശ് ഖാന്‍റെ പന്തില്‍ രോഹനെ ഹര്‍പ്രീത് സിംഗ് ഭാട്ടിയ കൈയിലൊതുക്കി. അടുത്ത ഓവറില്‍ മറ്റൊരു ഓപ്പണറായ അക്ഷയ് ചന്ദ്രനെ(22) ആര്യന്‍ പാണ്ഡെ പുറത്താക്കി. ഷോണ്‍ റോജറെ(1) ആര്യന്‍ പാണ്ഡെയും സച്ചിന്‍ ബേബിയെ(2) ആവേശ് ഖാനും വീഴ്ത്തിയതോടെ കേരളം 54-0ല്‍ നിന്ന് എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിനെട 62-4ലേക്ക് കൂപ്പുകുത്തി.
പിന്നീട് സല്‍മാന്‍ നിസാറും(36) മുഹമ്മദ് അസറുദ്ദീനും(34) ചേര്‍ന്ന 78 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തെ 140 റണ്‍സിലെത്തിച്ചെങ്കിലും തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരും പുറത്തായതോടെ കേരളം കൂട്ടത്തകര്‍ച്ചയിലായി. അസറുദ്ദീനെ ആര്യന്‍ പാണ്ഡെയും സര്‍വാതെ സാരാൻഷ് ജെയിനുമാണ് പുറത്താത്തിയത്. ജലജ് സക്സേനയെ(9) കാര്‍ത്തികേയ സിംഗും ബേസില്‍ എന്‍ പിയെ ആവേശ് ഖാനും പുറത്താത്തിയതോടെ കേരളം 152-8ലേക്ക് കൂപ്പുകുത്തിയെങ്കിലും സര്‍വാതെയും അപരാജിതും ചേര്‍ന്ന് കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു. മധ്യപ്രദേശിനായി ആര്യൻ പാണ്ഡെയും ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നിന്ന് പിന്‍വാങ്ങി നൊവാക് ജോക്കോവിച്ച്, സ്വരേവ് ഫൈനലില്‍
ആദ്യ ദിനം ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത കേരളം മധ്യപ്രദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 160 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. അഞ്ച് വിക്കറ്റെടുത്ത നിധീഷ് എം ഡിയാണ് മധ്യപ്രദേശിനെ എറിഞ്ഞിട്ടത്. കേരളത്തിനായി എം ഡി നിധീഷ് 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെ 30 റണ്‍സിനും ബേസില്‍ എന്‍ പി 41 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്സേന ഒരു വിക്കറ്റുമെടുത്തു. എലൈറ്റ് ഗ്രൂപ്പ് സിയില്‍ അഞ്ച് കളികള്‍ പൂര്‍ത്തിയാക്കിയ കേരളം രണ്ട് ജയങ്ങളുമായി 18 പോയന്‍റോടെ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ 10 പോയന്‍റുള്ള മധ്യപ്രദേശ് ആറാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!