രഞ്ജി ട്രോഫി: തിരിച്ചടിച്ച് മധ്യപ്രദേശ്, 8 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് 4 വിക്കറ്റ് നഷ്ടം

Published : Jan 24, 2025, 10:40 AM ISTUpdated : Jan 24, 2025, 10:41 AM IST
രഞ്ജി ട്രോഫി: തിരിച്ചടിച്ച് മധ്യപ്രദേശ്, 8 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് 4 വിക്കറ്റ് നഷ്ടം

Synopsis

അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ കേരളത്തിന് നഷ്ടനമായത്.

തിരുവവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശിനെതിരെ കേരളം പതറുന്നു. മധ്യപ്രദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 160 റണ്‍സിന് മറുപടിയായി രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 54 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 23 റൺസോടെ സല്‍മാന്‍ നിസാറും 15 റണ്‍സുമായി മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസില്‍. അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ കേരളത്തിന് നഷ്ടനമായത്. ആറ് വിക്കറ്റ് ശേഷിക്കെ മധ്യപ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡെടുക്കാന്‍ കേരളത്തിന് 72 റണ്‍സ് കൂടി വേണം.

രണ്ടാം ദിനം ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് കേരളത്തിന് രോഹന്‍ കുന്നുമ്മലിനെ(25) നഷ്ടമായി. ആവേശ് ഖാന്‍റെ പന്തില്‍ രോഹനെ ഹര്‍പ്രീത് സിംഗ് ഭാട്ടിയ കൈയിലൊതുക്കി. അടുത്ത ഓവറില്‍ മറ്റൊരു ഓപ്പണറായ അക്ഷയ് ചന്ദ്രനെ(22) ആര്യന്‍ പാണ്ഡെ പുറത്താക്കി. ഷോണ്‍ റോജറെ(1) ആര്യന്‍ പാണ്ഡെയും സച്ചിന്‍ ബേബിയെ(2) ആവേശ് ഖാനും വീഴ്ത്തിയതോടെ കേരളം 54-0ല്‍ നിന്ന് എട്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിനെട 62-4ലേക്ക് കൂപ്പുകുത്തി.

കൊൽക്കത്തയിൽ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്, പക്ഷെ അടുത്തകളിയില്‍ ഇന്ത്യ 40-6ലേക്ക് കൂപ്പുകുത്തുമെന്ന് ആര്‍ച്ചർ

പിന്നീട് സല്‍മാന്‍ നിസാറും മുഹമ്മദ് അസറുദ്ദീനും ചേര്‍ന്നാണ് കേരളത്തെ 100 കടത്തിയത്. ആദ്യ ദിനം ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത കേരളം മധ്യപ്രദേശിന്‍റെ ഒന്നാം ഇന്നിംഗ്സ് 160 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. അഞ്ച് വിക്കറ്റെടുത്ത നിധീഷ് എം ഡിയാണ് മധ്യപ്രദേശിനെ എറിഞ്ഞിട്ടത്.

കേരളത്തിനായി എം ഡി നിധീഷ് 44 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സര്‍വാതെ 30 റണ്‍സിനും ബേസില്‍ എന്‍ പി 41 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജലജ് സക്സേന ഒരു വിക്കറ്റുമെടുത്തു. എലൈറ്റ് ഗ്രൂപ്പ് സിയില്‍ അ‍ഞ്ച് കളികള്‍ പൂര്‍ത്തിയാക്കിയ കേരളം രണ്ട് ജയങ്ങളുമായി 18 പോയന്‍റോടെ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ 10 പോയന്‍റുള്ള മധ്യപ്രദേശ് ആറാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇമ്രാൻ ഖാന് അടിയന്തര ചികിത്സ നൽകണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപിൽ ദേവും ഗവാസ്കറും ഉൾപ്പെടെയുള്ള 14 ഇതിഹാസങ്ങൾ
'ആദ്യം നീയൊരു സിംഗിൾ എടുക്ക്, എന്നിട്ടാകാം വെടിക്കെട്ട്', ഫോം ഔട്ടായ ഇന്ത്യൻ ഓപ്പണര്‍ക്ക് ഉപദേശവുമായി സുനിൽ ഗവാസ്കർ