
മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് വീണ്ടും നിരാശ. ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 19 പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത് പുറത്തായ രോഹിത് രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് സിക്സുകള്‍ പറത്തി തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും 28 റണ്‍സെടുത്ത് പുറത്തായി. മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 120 റണ്‍സിന് മറുപടിയായി ജമ്മു കശ്മീര്‍ രണ്ടാം ദിനം 206 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 86 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ മുബൈക്കായി രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം ഉച്ചഭക്ഷണത്തിന് ലഭിക്കുമ്പോള്‍ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയിലാണ്.
തകര്‍ത്തടിച്ച് തുടക്കം, പിന്നെ കൂട്ടത്തകര്‍ച്ച
രണ്ടാം ഇന്നിംഗ്സിലും രോഹിത്തും യശസ്വി ജയ്സ്വാളും തന്നെയാണ് മംബൈക്കായി ഓപ്പണര്‍മാരായി ഇറങ്ങിയത്. ജമ്മു കശ്മീര്‍ പേസര്‍മാരാരായ ഉമര്‍ നസീറിനും യുദ്ധവീര്‍ സിംഗിനുമെതിരെ പുള്‍ ഷോട്ടുകളും സ്ട്രൈറ്റ് ഡ്രൈവുകളും കളിച്ച് രോഹിത് മൂന്ന് സിക്സുകളും ബൗണ്ടറികളും നേടി പ്രതീക്ഷ നല്‍കി. ഒരു ഘട്ടത്തില്‍ 11 പന്തില്‍ 21 റണ്‍സെടുത്ത രോഹിത്തിന്‍റെ വെടിക്കെട്ട് പക്ഷെ അധികം നീണ്ടില്ല. 35 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും പറത്തി 28 റണ്‍സെടുത്ത രോഹിത്തിനെ യുദ്ധവീര്‍ സിംഗിന്‍റെ പന്തില്‍ ആബിദ് മുഷ്താഖ് ക്യാച്ചെടുത്ത് പുറത്താക്കി.
ആദ്യ ഇന്നിംഗ്സില്‍ നിന്ന് വ്യത്യസ്തമായി കരുതലോടെ തുടങ്ങിയ യശസ്വി ജയ്സ്വാളാകട്ടെ 51 പന്തില്‍ നാലു ബൗണ്ടറി പറത്തി 26 റണ്‍സെടുത്തെങ്കിലും യുദ്ധവീര്‍ സിംഗിന്‍റെ പന്തില്‍ ഹാവര്‍ ഹസന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നാലെ ഹാര്‍ദിക് താമോറിനെ(1) ഉമര്‍ നസീര്‍ ബൗള്‍ഡാക്കുകയും നാലു ബൗണ്ടറികളടിച്ച് 16 പന്തില്‍ 17 റണ്‍സെടുത്ത ശ്രേയസ് അയ്യരെയും ശിവം ദുബെയെയും(0) അക്വിബ് നബി പുറത്താക്കുകയും ചെയ്തതോടെ മുംബൈ 54-0ല്‍ നിന്ന് 57-3ലേക്കും പിന്നീട് 86-5ലേക്കും മുംബൈ കൂപ്പുകുത്തി.
രഞ്ജി ട്രോഫി: തിരിച്ചടിച്ച് മധ്യപ്രദേശ്, 8 റണ്‍സെടുക്കുന്നതിനിടെ കേരളത്തിന് 4 വിക്കറ്റ് നഷ്ടം
രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ 12 റണ്‍സോടെ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ ക്രീസിലുണ്ട്. ആറ് വിക്കറ്റ് ശേഷിക്കെ മുംബൈക്ക് ഇപ്പോഴും ലീഡ് നേടാനായിട്ടില്ല. നേരത്തെ ജമ്മു കശ്മീരിന്‍റെ ഒന്നാം ഇന്നിംഗ്സ് 206 റണ്‍സിന് അവസാനിച്ചിരുന്നു. 52 റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത മൊഹിത് അവാസ്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷാര്‍ദ്ദുല്‍ താക്കൂറും ഷംസ് മുലാനിയുമാണ് കൂറ്റന്‍ ലീഡെന്ന ജമ്മു കശ്മരിന്‍റെ സ്വപ്നം തകര്‍ത്തത്. 53 റണ്‍സെടുത്ത ഓപ്പണര്‍ ശുഭം ഖജൂരിയയും 44 റണ്‍സെടുത്ത ആബിദ് മുഷ്താഖും മാത്രമാണ് ജമ്മു കശ്മീരിനായി പൊരുതിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!