രഞ്ജി ട്രോഫി: കേരളം നാളെ യുപിക്കെതിരെ! സഞ്ജു കളിക്കുന്ന കാര്യത്തില്‍ അവ്യക്തത; റിങ്കു ഇറങ്ങും

Published : Jan 04, 2024, 07:33 PM IST
രഞ്ജി ട്രോഫി: കേരളം നാളെ യുപിക്കെതിരെ! സഞ്ജു കളിക്കുന്ന കാര്യത്തില്‍ അവ്യക്തത; റിങ്കു ഇറങ്ങും

Synopsis

മറുവശത്ത് ഉത്തര്‍പ്രദേശ് ടീമിലും മികച്ച താരങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍ ആയ റിങ്കു സിംഗും പരിചയസമ്പന്നനായ കുല്‍ദീവ് യാദവും ഉള്‍പ്പെടുന്ന നിരയാണ് ത്തര്‍പ്രദേശിന്റേത്.

ആലപ്പുഴ: കേരളത്തിന്റെ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാകും. ആലപ്പുഴയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ശക്തരായ ഉത്തര്‍പ്രദേശാണ് എതിരാളികള്‍. ഇന്ത്യന്‍ ക്രിക്കറ്റ് തന്നെ ശ്രദ്ധിക്കുന്ന ഒരുപിടി താരങ്ങളുമായാണ് ഇത്തവണ രഞ്ജി ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ആലപ്പുഴ ആദ്യമായി വേദിയാവുന്ന രഞ്ജി ട്രോഫിയില്‍ കേരളത്തിലെ നയിക്കാനുള്ള നിയോഗം സഞ്ജു സാംസണാണ്. ബേസില്‍ തമ്പി ശ്രേയസ് ഗോപാല്‍, രോഹന്‍ കുന്നുമ്മല്‍ തുടങ്ങി മികച്ച താരങ്ങളുമായി വലിയ പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തില്‍ കേരളം ഇറങ്ങുന്നത്.

മറുവശത്ത് ഉത്തര്‍പ്രദേശ് ടീമിലും മികച്ച താരങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷന്‍ ആയ റിങ്കു സിംഗും പരിചയസമ്പന്നനായ കുല്‍ദീവ് യാദവും ഉള്‍പ്പെടുന്ന നിരയാണ് ത്തര്‍പ്രദേശിന്റേത്. എതിരാളികളെ ുറച്ചു കാണുന്നില്ലെന്ന് കേരള ടീം കോച്ച് എം വെങ്കിട്ടരമണ വ്യക്തമാക്കി. ഫ്ഗാനിസ്ഥാനേതിരായ ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കാന്‍ ഇരിക്കെ സഞ്ജു കളിക്കുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. 

സഞ്ജു ല്ലെങ്കില്‍ രോഹന്‍ കുന്നുമ്മല്‍ ആകും കേരളത്തിനെ നയിക്കുക. മികച്ച പ്രകടനത്തിനപ്പുറം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കേരളം ഇത്തവണ രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നതെന്ന് വൈസ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍. മികച്ച ടീമാണ് ഉത്തര്‍പ്രദേശെന്നും അവരെ വില കുറച്ച് കാണുന്നില്ലെന്നും രോഹന്‍ പറഞ്ഞു. അഫ്ഗാന്‍ പരമ്പരയ്ക്കായി സഞ്ജുവിനെ പോകേണ്ടി വന്നാല്‍ ടീമിനെ നയിക്കാന്‍ സജ്ജനെന്നും രോഹന്‍ വ്യക്തമാക്കി. ബിസിസിഐയുടെ ക്യൂറേറ്റര്‍ കഴിഞ്ഞദിവസം ഗ്രൗണ്ടിലെത്തി പിച്ചും മറ്റു സൗകര്യങ്ങളും പരിശോധിച്ചിരുന്നു.

കേരളാ ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), രോഹന്‍ കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേഷര്‍ എ സുരേഷ്, മിഥുന്‍ എം ഡി, ബേസില്‍ എന്‍ പി, വിഷ്ണു രാജ് (വിക്കറ്റ് കീപ്പര്‍).  

ഒഫീഷ്യല്‍സ്: നാസിര്‍ മച്ചാന്‍ (ഒബ്സെര്‍വര്‍), എം വെങ്കടരാമണ (ഹെഡ് കോച്ച്), എം. രാജഗോപാല്‍ (അസിറ്റന്റ് കോച്ച്), വൈശാഖ് കൃഷ്ണ (ട്രെയ്നര്‍), ആര്‍ എസ് ഉണ്ണികൃഷ്ണ (ഫിസിയോ), വാസുദേവന്‍ ഇരുശന്‍ (വീഡിയോ അനലിസ്റ്റ്), എന്‍ ജോസ് (ടീം മസാജര്‍).

എസ് ശ്രീശാന്തിനെ പിന്നിലാക്കി ജസ്പ്രിത് ബുമ്ര! അപൂര്‍ നേട്ടത്തില്‍ താരം ഇനി ജവഗല്‍ ശ്രീനാഥിനൊപ്പം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍