കേപ്ടൗണില്‍ മാത്രം 18 വിക്കറ്റുകളാണ് ബുമ്ര വീഴത്തിയിട്ടുള്ളത്. സന്ദര്‍ശക ടീമുകളിലെ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറും ബുമ്ര തന്നെ.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റുകളെന്ന നേട്ടം പങ്കിട്ട് ജസ്പ്രിത് ബുമ്ര. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് നേടിയതോടെയാണ് ബുമ്രയ്ക്ക് നേട്ടം പങ്കിടാനായത്. മൂന്നാം തവണയാണ് ബുമ്ര, ദക്ഷിണാഫ്രിക്കയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥിനൊപ്പമെത്താന്‍ ബുമ്രയ്ക്കായി. രണ്ട് തവണ അഞ്ച് വിക്കറ്റ് നേടിയിട്ടുള്ള വെങ്കടേഷ് പ്രസാദ്, എസ് ശ്രീശാന്ത്, മുഹമ്മദ് ഷമി എന്നിവരും പട്ടികയിലുണ്ട്.

മറ്റുചില നേട്ടങ്ങളും ബുമ്രയെ തേടിയെത്തി. SENA (സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമെന്ന നേട്ടം പങ്കിടാനും ബുമ്രയ്ക്കായി. ആറ് തവണ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. സഹീര്‍ ഖാന്‍, ചന്ദ്രശേഖര്‍ എന്നിവരും ആറ് തവണ അഞ്ച് വിക്കറ്റ് നേടി. ഏവ് തവണ നേട്ടം സ്വന്തമാക്കിയ കപില്‍ ദേവാണ് ഒന്നാമത്.

കേപ്ടൗണില്‍ മാത്രം 18 വിക്കറ്റുകളാണ് ബുമ്ര വീഴത്തിയിട്ടുള്ളത്. സന്ദര്‍ശക ടീമുകളിലെ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളറും ബുമ്ര തന്നെ. 25 വിക്കറ്റ് നേടിയ ഇംഗ്ലണ്ടിന്റെ കോളിന്‍ ബ്ലിത്താണ് ഒന്നാമന്‍. ഷെയ്ന്‍ വോണ്‍ (17), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (16), ജോണി ബ്രിഗ്‌സ് (15) എന്നിവര്‍ ബുമ്രയ്ക്ക് പിന്നിലായി.

ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും വീഴ്ത്തിയ ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമതെത്താനും ബുമ്രയ്ക്കായി. അനില്‍ കുംബ്ലെ (45), ജവഗല്‍ ശ്രീനാഥ് (43) എന്നിവരാണ് മുന്നില്‍. മുഹമ്മദ് ഷമി (35), സഹീര്‍ ഖാന്‍ (30) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

മെസി നേരിട്ട് വിളിച്ചു, എന്നിട്ടും കാര്യമുണ്ടായില്ല! ഇന്റര്‍ മയാമിയില്‍ കളിക്കാന്‍ മടിച്ച് അര്‍ജന്റൈന്‍ താരം