സി കെ നായിഡു ട്രോഫി: ചെറുത്ത് നിന്ന് കേരളം; വിദര്‍ഭയിമായിട്ടുള്ള മത്സരം സമനിലയില്‍

Published : Oct 30, 2026, 07:22 PM IST
Kerala Cricket Association

Synopsis

സി.കെ. നായിഡു ട്രോഫിയിൽ വിദർഭയ്ക്കെതിരായ മത്സരം കേരളം സമനിലയിലാക്കി. രണ്ടാം ഇന്നിങ്സിൽ 363 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം മൂന്ന് വിക്കറ്റിന് 171 റൺസെടുത്ത് നിൽക്കെയാണ് മത്സരം അവസാനിച്ചത്.

നാഗ്പൂര്‍: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി.കെ. നായിഡു ട്രോഫിയില്‍ കേരളവും വിദര്‍ഭയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 171 റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിക്കുകയായിരുന്നു. നേരത്തെ ആറ് വിക്കറ്റിന് 216 റണ്‍സെന്ന നിലയില്‍ വിദര്‍ഭ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭ 411-ഉം കേരളം 265-ഉം റണ്‍സായിരുന്നു നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ 146 റണ്‍സിന്റെ ലീഡ് നേടിയ വിദര്‍ഭ, അതിവേ?ഗം കേരളത്തിന് മുന്നില്‍ വലിയൊരു വിജയലക്ഷ്യമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയത്. വേഗത്തില്‍ സ്‌കോര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് ഫയസും ക്യാപ്റ്റന്‍ ജഗ്‌ജോത് സസനും ചേര്‍ന്ന് 131 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മുഹമ്മദ് ഫയസ് 69 പന്തുകളില്‍ 71 റണ്‍സും ജഗ്‌ജോത് സസന്‍ 68 പന്തുകളില്‍ 83 റണ്‍സും നേടി. ആറ് വിക്കറ്റിന് 216 റണ്‍സെന്ന നിലയില്‍ വിദര്‍ഭ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. കേരളത്തിന് വേണ്ടി അഭിജിത് പ്രവീണും അര്‍ജുന്‍ വേണുഗോപാലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

വിജയലക്ഷ്യമായ 363 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 21 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. എ.കെ. ആകര്‍ഷ് എട്ടും കൃഷ്ണനാരായണ്‍ രണ്ടും എസ്.എസ്. അക്ഷയ് പത്തും റണ്‍സ് നേടി മടങ്ങി. എന്നാല്‍, നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗോവിന്ദ് ദേവ് പൈയും അഭിജിത് പ്രവീണും ചേര്‍ന്ന കൂട്ടുകെട്ടാണ് കേരളത്തിന് സമനിലയൊരുക്കിയത്. ഗോവിന്ദ് 65-ഉം അഭിജിത് 73-ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ബൗളിംഗ് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല'; തോല്‍വിക്ക് പിന്നാലെ കുറ്റപെടുത്തലുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍
നടുക്കടലില്‍ ഹാർദിക്ക്, രോഹിത് വരുന്നു; ഒത്തുതീർപ്പ് എങ്ങനെ സാധ്യമായി?