
ഗുവാഹത്തി: രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്യും. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അസം ക്യാപ്റ്റന്‍ റിയാന്‍ പരാഗ് കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. വെളിച്ചക്കുറവിനെ തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ അസം പരാജയപ്പെട്ടിരുന്നു. കേരളം ഉത്തര്‍പ്രദേശിനെതിരെ സമനില പിടിച്ചു. ഇന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. രോഹന്‍ കുന്നുമ്മലാണ് കേരളത്തെ നയിക്കുക. സഞ്ജുവിന് പകരം വിശ്വേഷര്‍ എ സുരേഷ് ടീമിലെത്തി.
കേരളം: രോഹന്‍ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, വിശ്വേഷര്‍ എ സുരേഷ്, ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍, ബേസില്‍ തമ്പി, അക്ഷയ് ചന്ദ്രന്‍, എം ഡി നിതീഷ്.
കേരളം ആദ്യ മത്സരത്തില്‍ ഉത്തര്‍പ്രദേശിനോട് സമനില പിടിച്ചിരുന്നു. 383 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ കേരളം രണ്ടിന് 72 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. സ്‌കോര്‍: ഉത്തര്‍പ്രദേശ് 302, 323/3 ഡി & 243, 72/2. രണ്ടാം ഇന്നിംഗ്സില്‍ യുപിക്ക് വേണ്ടി ആര്യന്‍ ജുയല്‍ (115), പ്രിയം ഗാര്‍ഗ് (106) സെഞ്ചുറി നേടിയിരുന്നു. മത്സരം സമനിലിര്‍ അവസാനിച്ചതോടെ കേരളത്തിന് ഒരു പോയിന്റ് ലഭിച്ചു.
ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ യുപിക്ക് മൂന്ന് പോയിന്റും ലഭിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ യുപിക്ക് 59 റണ്‍സ് ലീഡുണ്ടായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത യുപി 302 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 243 റണ്‍സിന് പുറത്താവുകയായിരുന്നു. അസം ആദ്യ മത്സരത്തില്‍ ഛത്തീസ്ഗഢിനോട് പരാജയപ്പെട്ടു.