എല്ലാവരെക്കാളും മുകളില്‍ അവന്‍ തന്നെ; ഏറ്റവും മികച്ച ബാറ്റ്സ്മാനെക്കുറിച്ച് പീറ്റേഴ്സണ്‍

By Web TeamFirst Published May 16, 2020, 2:35 PM IST
Highlights

കോലി മഹാനായ ബാറ്റ്സ്മാനാണെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 100 രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന് സംശയമാണെന്നും പീറ്റേഴ്സണ്‍

ലണ്ടന്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ആരെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണ്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു.

തെരഞ്ഞെടുക്കാന്‍ മറ്റാരുമില്ല. വിരാട് കോലി തന്നെയാണ് മൂന്ന് ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. സമകാലീനരായ മറ്റ് താരങ്ങളെക്കാള്‍ ഏറെ മുകളിലാണ് കോലിയുടെ സ്ഥാനം. വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരാണ് യഥാക്രമം ഏറ്റവും മികച്ചവരായി താന്‍ കണുന്നതെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

Also Read: സ്മിത്തിനെ വീഴ്ത്താന്‍ വെറും നാലു പന്ത് മതിയെന്ന് അക്തര്‍

കോലി മഹാനായ ബാറ്റ്സ്മാനാണെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ 100 രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന് സംശയമാണെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. പരിക്കും കരിയറിന്റെ ദൈര്‍ഘ്യവും കോലിക്ക് മുന്നില്‍ തടസങ്ങളായേക്കുമെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

കോലിയെ അപേക്ഷിച്ച് സച്ചിന്‍ ക്രീസില്‍ ശാന്തനായിരുന്നു. സച്ചിന്‍ ഒരിക്കലും ഗ്രൗണ്ടില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാറില്ല. മാത്രമല്ല, കരിയറിന്റെ ഭൂരിഭാഗം സമയത്തും സച്ചിന്‍ ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ല. അതുൊണ്ടുതന്നെ കരിയര്‍ എത്രമാത്രം ദീര്‍ഘിപ്പിക്കാനാവുമെന്നതിനെ ആശ്രയിച്ചായിരിക്കും കോലിക്ക് സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള സാധ്യതകളെന്നും പീറ്റേഴ്സണ്‍ പറഞ്ഞു.

Also Read: സച്ചിനില്ലാത്ത ഒരു ലോകകപ്പ് ടീം..! ഇതിഹാസത്തെ പുറത്താക്കാനാവില്ല, എന്നാല്‍ അഫ്രീദി പുറത്താക്കും

ടെസ്റ്റില്‍ 27ഉം ഏകദിനത്തില്‍ 43ഉം സെഞ്ചുറികളടക്കം 70 സെഞ്ചുറികളാണ് വിരാട് കോലിയുടെ പേരിലുള്ളത്. സച്ചിന്റെ 100 സെഞ്ചുറികളെന്ന നേട്ടത്തിലെത്താന്‍ കോലിക്ക് ഇനി 30 സെഞ്ചുറികള്‍ കൂടി വേണം.

click me!