അഞ്ഞൂറാനായി പൊള്ളാര്‍ഡ് റെക്കോര്‍ഡ് ബുക്കില്‍

By Web TeamFirst Published Mar 4, 2020, 9:18 PM IST
Highlights

പൊള്ളാര്‍ഡിന് പിന്നിലായി രണ്ടാം സ്ഥാനത്തും ഒരു വെസ്റ്റ് ഇന്‍ഡീസ് താരം തന്നെയാണ്. 453 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഡ്വയിന്‍ ബ്രാവോ. 404 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്രിസ് ഗെയ്‌ലാണ് മൂന്നാം സ്ഥാനത്ത്.

പല്ലെക്കല്ലെ: ടി20 ക്രിക്കറ്റിലെ അഞ്ഞൂറാനായി വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയതോടെ ട20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 500 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്.

പൊള്ളാര്‍ഡിന് പിന്നിലായി രണ്ടാം സ്ഥാനത്തും ഒരു വെസ്റ്റ് ഇന്‍ഡീസ് താരം തന്നെയാണ്. 453 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഡ്വയിന്‍ ബ്രാവോ. 404 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്രിസ് ഗെയ്‌ലാണ് മൂന്നാം സ്ഥാനത്ത്. മത്സരത്തിന് മുമ്പ് പൊള്ളാര്‍ഡിന് 500 എന്നെഴുതിയ ജേഴ്സി സമ്മാനിച്ചാണ് സഹതാരങ്ങള്‍ നായകന്റെ നേട്ടം ആഘോഷിച്ചത്.

celebrates his 5️⃣0️⃣0️⃣th T20 with a one of a kind Jersey!🙌🏾Congrats Skipper! 👏🏽 pic.twitter.com/SUWXXN8eZa

— Windies Cricket (@windiescricket)

വെസ്റ്റ് ഇന്‍ഡീസിന് പുറമെ ലോകമെമ്പാടുമായി വിവിധ ടി20 ഫ്രാഞ്ചൈസികളുടെയും ഭാഗമാണ് പൊള്ളാര്‍ഡ്. ഐപിഎല്ലില്‍ ദീര്‍ഘകാലമായി മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്ത താരമാണ് പൊള്ളാര്‍ഡ്. ലങ്കക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ ലെന്‍ഡല്‍ സിമണ്‍സിന്റെ അര്‍ധസെഞ്ചുറിയുടെയും(51 പന്തില്‍ 67) ബ്രാന്‍ഡന്‍ കിംഗ്(25 പന്തില്‍ 33), ആന്ദ്രെ റസല്‍(14 പന്തില്‍ 35), പൊള്ളാര്‍ഡ്(15 പന്തില്‍ 34) എന്നിവരുടെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു.

celebrates his 5️⃣0️⃣0️⃣th T20 with a one of a kind Jersey!🙌🏾Congrats Skipper! 👏🏽 pic.twitter.com/SUWXXN8eZa

— Windies Cricket (@windiescricket)
click me!