
ജമൈക്ക: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട20 ടീമുകളെ ഇനി ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാല്‍ഡ് നയിക്കും. നിലവില്‍ ഏകദിന, ടെസ്റ്റ് ടീമുകളെ ജേസണ്‍ ഹോള്‍ഡറും, ടി20 ടീമിനെ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റുമാണ് നയിക്കുന്നത്. ടെസ്റ്റ് ടീം നായകനായി ഹോള്‍ഡര്‍ തുടരുമെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രിസഡന്റ് റിക്കി സ്കെറിറ്റ് പറഞ്ഞു.
നവംബറില്‍ അഫ്ഗാനെതിരായ പരമ്പരയായിലായിരിക്കും ക്യാപ്റ്റനെന്ന നിലയില്‍ പൊള്ളാര്‍ഡ് അരങ്ങേറുക. ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന്റെ പിന്നാലെയാണ് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ സ്ഥാനത്ത് പുതിയ പരീക്ഷണത്തിന് തയാറാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!