കിരണ്‍ മോറെ ഇനി അമേരിക്കന്‍ ടീമിന്‍റെ പരിശീലകന്‍

Published : Jul 13, 2019, 05:02 PM IST
കിരണ്‍ മോറെ ഇനി അമേരിക്കന്‍ ടീമിന്‍റെ പരിശീലകന്‍

Synopsis

ഇടക്കാല പരിശീലകനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കിരണ്‍ മോറെയെ നിയമിച്ചു. 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇടക്കാല പരിശീലകനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ കിരണ്‍ മോറെയെ നിയമിച്ചു. അമേരിക്കന്‍ ക്രിക്കറ്റ് അസോസിയേഷനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ച പുബ്‌ദു ദസനായകെയ്‌ക്ക് പകരമാണ് മോറെയുടെ നിയമനം. 

ഈ വര്‍ഷം മാര്‍ച്ച് വരെയായിരുന്ന കരാര്‍ ഡിസംബര്‍ വരെ നീട്ടിനല്‍കിയെങ്കിലും രാജിവെക്കാന്‍ ശ്രീലങ്കന്‍ മുന്‍ താരമായ ദസനായകെ തീരുമാനിക്കുകയായിരുന്നു. ദസനായകെയ്‌ക്ക് കീഴില്‍ ഹോങ്കോംഗിനെ 84 റണ്‍സിന് തോല്‍പിച്ച് അസോസിയേറ്റ് അംഗമായ അമേരിക്ക ഈ വര്‍ഷം ഏപ്രിലില്‍ ഏകദിന പദവി സ്വന്തമാക്കിയിരുന്നു. 

മോറെ ഇന്ത്യക്കായി 49 ടെസ്റ്റുകളും 94 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീം മുഖ്യ സെലക്‌ടറായും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ വിക്കറ്റ് കീപ്പിംഗ് ഉപദേശകനായും മോറെ സേവനം ചെയ്തിട്ടുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 7.24 കോടി വീതം, ന്യൂസിലന്‍ഡിനും ലോകചാമ്പ്യൻമാരായ ഇന്ത്യക്കും ലഭിക്കുന്ന സമ്മാനത്തുക
ലോകം കീഴടക്കി സഞ്ജു വരുന്നു, ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍