കിവീസിന്റെ മുന്‍നിര തകര്‍ന്നു; ആദ്യ ടി20യില്‍ തുടക്കം ഗംഭീരമാക്കി ഓസ്‌ട്രേലിയ

Published : Feb 22, 2021, 12:29 PM IST
കിവീസിന്റെ മുന്‍നിര തകര്‍ന്നു; ആദ്യ ടി20യില്‍ തുടക്കം ഗംഭീരമാക്കി ഓസ്‌ട്രേലിയ

Synopsis

ഡാനിയേല്‍ സാംസ് ഓസീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (0), ടിം സീഫെര്‍ട്ട് (1), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്.

ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ ന്യൂസിലന്‍ഡിന് ബാറ്റിങ് തകര്‍ച്ച. ക്രൈസ്റ്റ് ചര്‍ച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആതിഥേയര്‍ ഒരുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 ഓവറില്‍ മൂന്നിന് 81 എന്ന നിലയിലാണ്. ഡെവോണ്‍ കോണ്‍വെ (37), ഗ്ലെന്‍ ഫിലിപ്പ് (27) എന്നിവരാണ് ക്രീസില്‍. 

ഡാനിയേല്‍ സാംസ് ഓസീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (0), ടിം സീഫെര്‍ട്ട് (1), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ഗപ്റ്റിലിനെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സാംസ് പുറത്താക്കി. 

മൂന്നാം ഓവറില്‍ സീഫെര്‍ട്ടും മടങ്ങി. ജേ റിച്ചാര്‍ഡ്‌സണിന്റെ ഒരു തകര്‍പ്പന്‍ യോര്‍ക്കറിലാണ് സീഫെര്‍ട്ട് പുറത്തായത്. വില്യംസണിനേയും സാംസ് മടക്കിയതോടെ കിവീസ് മുന്‍നിര തകരുകയായിരുന്നു. കോണ്‍വെ- ഫിലിപ്പ് സഖ്യം ഇതുവരെ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ നേതൃമാറ്റം അനിവാര്യം; ഹര്‍മന്‍പ്രീതിന് പകരം സ്മൃതി മന്ദാന ക്യാപ്റ്റനാകണമെന്ന് മിതാലി
'വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ പ്രശ്‌നങ്ങളില്ല'; അഭ്യൂഹങ്ങള്‍ തള്ളി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്