20 ദിവസത്തിനിടെ മൂന്ന് ടെസ്റ്റുകള്‍; കടുത്ത വെല്ലുവിളിയിലും സൗത്തി ആത്മവിശ്വാസത്തിലാണ്

By Web TeamFirst Published May 21, 2021, 5:30 PM IST
Highlights

20 ദിവസങ്ങള്‍ക്കിടെ ന്യൂസിലന്‍ഡിന് മൂന്ന് ടെസ്റ്റുകള്‍ കളിക്കണം. ജൂണ്‍ രണ്ടിനാണ് ആദ്യ ടെസ്റ്റ്. 18ന് നടക്കുന്ന ഫൈനലിന് മുമ്പായി 10ന് ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റും ന്യൂസിലന്‍ഡിന കളിക്കണം.
 

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയുടെ പ്രധാന ആധി തയ്യാറെടുക്കാന്‍ ഒരുപാട് സമയമില്ലെന്നാണ്. ന്യൂസിലന്‍ഡിനെ അലട്ടുന്നതാവട്ടെ വര്‍ക്ക് ലോഡും. ഇന്ത്യക്കെതിരായ മത്സരത്തിന് മുമ്പ് രണ്ട് ടെസ്റ്റുകള്‍ കിവീസ് ഇംഗ്ലണ്ടിനെതിരെ കളിക്കുന്നുണ്ട്. അതായത് 20 ദിവസങ്ങള്‍ക്കിടെ ന്യൂസിലന്‍ഡിന് മൂന്ന് ടെസ്റ്റുകള്‍ കളിക്കണം. ജൂണ്‍ രണ്ടിനാണ് ആദ്യ ടെസ്റ്റ്. 18ന് നടക്കുന്ന ഫൈനലിന് മുമ്പായി 10ന് ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റും ന്യൂസിലന്‍ഡിന കളിക്കണം. മാത്രമല്ല മെയ് 26ന് ഒരു പ്രാക്ടീസ് മാച്ചും. 

എന്നാല്‍ ന്യൂസിലന്‍ഡ്് പേസര്‍ ടിം സൗത്തി ഈ സമയക്രമം വളരെ പോസിറ്റീവായിട്ടാണ് എടുത്തിട്ടുള്ളത്. ''ചുരുങ്ങിയ സമയത്തിനിടെ മൂന്ന് ടെസ്റ്റുകളില്‍ കളിക്കേണ്ടി വരുതിനെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ഐപിഎല്‍ താരങ്ങളൊഴികെ മറ്റെല്ലാവരും ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് രണ്ട് ടെസ്റ്റുകള്‍ കളിക്കേണ്ടിവരുന്നത് സാഹചര്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കും. മാനസികമായും ശാരീരികമായും സാഹചര്യവുമായി പൊരുത്തപ്പെടാന്‍ ഞങ്ങളെ സഹായിക്കും.

എന്നാലിപ്പോഴത്തെ ചിന്ത ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളെ കുറിച്ചാണ്. അവരുടെ സാഹചര്യത്തില്‍ ഇംഗ്ലണ്ട് കരുത്തരാണ്. മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവര്‍. എന്നാല്‍ കിവീസ് ടീമിലും അതിനൊത്തതാരങ്ങളുണ്ട്. ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് എപ്പോഴും ത്രില്ലംഗാണ്. ഏത് സമയത്തും ന്യൂസിലന്‍ഡിന് വേണ്ടി കളിക്കുകയെന്നത് അഭിമാനമായിട്ടാണ് ഞാന്‍ കരുതുന്നത്.'' സൗത്തി പറഞ്ഞു.

നാട്ടില്‍ പത്ത് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിതിന് ശേഷമാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലെത്തുക. ഇംഗ്ലണ്ടില്‍ എട്ട് ദിവസത്തെ ക്വാറന്റീനിലും താരങ്ങള്‍ കഴിയേണ്ടതുണ്ട്.

click me!