- Home
- Sports
- Cricket
- ബഹിഷ്കരണ ഭീഷണിക്കിടെ അപ്രതീക്ഷിത നീക്കവുമായി പാകിസ്ഥാൻ, ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം തിരിച്ചെത്തി
ബഹിഷ്കരണ ഭീഷണിക്കിടെ അപ്രതീക്ഷിത നീക്കവുമായി പാകിസ്ഥാൻ, ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം തിരിച്ചെത്തി
ബഹിഷ്കരണ ഭീഷണികൾക്കിടയിലും, 2026 ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. സൽമാൻ അലി ആഗ നയിക്കുന്ന ടീമിലേക്ക് ബാബർ അസം തിരിച്ചെത്തിയപ്പോൾ, മുഹമ്മദ് റിസ്‌വാൻ, ഹാരിസ് റൗഫ് തുടങ്ങിയ പ്രമുഖർ പുറത്തായി.

ബഹിഷ്കരണ ഭീഷണിക്കിടെ അപ്രതീക്ഷിത പ്രഖ്യാപനം
2026 ടി20 ലോകകപ്പിൽ നിന്നുള്ള പിന്മാറുമെന്ന ഭീഷണികൾക്കിടെ ആരാധകർക്ക് ആശ്വാസമായി പാകിസ്ഥാൻ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഐസിസിയുമായുള്ള തർക്കങ്ങൾ നിലനിൽക്കെ തന്നെ ടീമിനെ പ്രഖ്യാപിച്ചത് പാകിസ്ഥാൻ ടൂർണമെന്‍റിൽ കളിക്കുമെന്നതിന്‍റെ സൂചനയായാണ് ക്രിക്കറ്റ് ലോകം കാണുന്നത്.
സല്‍മാന്‍ അലി ആഗ ക്യാപ്റ്റൻ
സൽമാൻ അലി ആഗയാണ് ടി20 ലോകകപ്പില്‍ പാകിസ്ഥാൻ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും സല്‍മാന്‍ അലി ആഗയാണ് പാകിസ്ഥാനെ നയിച്ചത്.
സൽമാൻ അലി ആഗയാണ് ടി20 ലോകകപ്പില്‍ പാകിസ്ഥാൻ ടീമിനെ നയിക്കുന്നത്.
ഏഷ്യാ കപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട മുൻ നായകൻ ബാബർ അസം ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും വലിയ സവിശേഷത. എന്നാൽ വെറ്ററൻ താരം മുഹമ്മദ് റിസ്‌വാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സ്പിൻ ബോളിംഗിനെ തുണയ്ക്കുന്ന ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുത്ത് അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ് എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചു.
ഹാരിസ് റൗഫിന് അടിതെറ്റി; പ്രമുഖർ പുറത്ത്
സീനിയർ പേസർ ഹാരിസ് റൗഫിനെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് ടീം പ്രഖ്യാപനത്തിലെ ഞെട്ടിക്കുന്ന തീരുമാനം. ഹാരിസ് റൗഫിന് പുറമെ മുഹമ്മദ് വസീം ജൂനിയർ, ഹസൻ അലി എന്നിവർക്കും സ്ഥാനം നഷ്ടമായി. ഷഹീൻ ഷാ അഫ്രീദി, നസീം ഷാ എന്നിവരാണ് പേസ് നിരയെ നയിക്കുക.
ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം
സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഫഖർ സമാൻ, ഷദാബ് ഖാൻ, നസീം ഷാ, അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
ബഹിഷ്കരണ ഭീഷണി ഒഴിഞ്ഞിട്ടില്ല
ടീമിനെ പ്രഖ്യാപിച്ചെങ്കിലും ലോകകപ്പിലെ പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനം പാക് സർക്കാർ എടുത്തിട്ടില്ല. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയ ഐസിസി നടപടിയിൽ പാകിസ്താൻ ഇപ്പോഴും പ്രതിഷേധത്തിലാണ്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി വ്യക്തമാക്കി.
ഇന്ത്യ-പാകിസ്ഥാന് പോരാട്ടം 15ന്
ഫെബ്രുവരി 7-ന് നെതർലൻഡ്‌സിനെതിരെയാണ് പാകിസ്താന്റെ ആദ്യ മത്സരം. ഫെബ്രുവരി 15-ന് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടവും നടക്കും. നിഷ്പക്ഷ വേദിയായ കൊളംബോയിലാണ് മത്സരം നടക്കുക. പാകിസ്ഥാന്‍റെ മത്സരങ്ങള്‍ക്കെല്ലാം ശ്രീലങ്കയാണ് വേദിയാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

