ധോണിക്കുപോലുമില്ലാത്ത റെക്കോര്‍ഡ്, ന്യൂസിലന്‍ഡിനെതിരെ ആദ്യം, ചരിത്രനേട്ടവുമായി കെ എല്‍ രാഹുല്‍

Published : Jan 14, 2026, 08:01 PM IST
KL RAHUL

Synopsis

49-ാം ഓവറില്‍ കെയ്ല്‍ ജയ്മിസണിന്‍റെ ഫുള്‍ടോസ് സിക്സിന് പറത്തിയാണ് രാഹുല്‍ സെഞ്ചുറിയിലെത്തിയത്. ഇതോടെ മറ്റൊരു അപൂര്‍വനേട്ടം കൂടി രാഹുലിന്‍റെ പേരിലായി.

രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരെ അപരാജിത സെഞ്ചുറിയുമായി ഇന്ത്യയെ കരകയറ്റിയ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ സ്വന്തമാക്കിയത് ചരിത്രനേട്ടം. ന്യൂസിലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. സാക്ഷാല്‍ എം എസ് ധോണിക്ക് പോലും കരിയറില്‍ സ്വന്തമാക്കാന്‍ കഴിയാതിരുന്ന നേട്ടമാണ് രാഹുല്‍ ഇന്ന് രാജ്കോട്ടില്‍ അടിച്ചടുത്തത്.

49-ാം ഓവറില്‍ കെയ്ല്‍ ജയ്മിസണിന്‍റെ ഫുള്‍ടോസ് സിക്സിന് പറത്തിയാണ് രാഹുല്‍ സെഞ്ചുറിയിലെത്തിയത്. ഇതോടെ മറ്റൊരു അപൂര്‍വനേട്ടം കൂടി രാഹുലിന്‍റെ പേരിലായി. രാജ്കോട്ടില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരവുമായി രാഹുല്‍. 87 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. 2025 മുതല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സ്ഥാനമുറപ്പിച്ച രാഹുല്‍ 41-50 വരെയുള്ള ഓവറുകളില്‍ 1409.09 സ്ട്രൈക്ക് റേറ്റില്‍ 283 റണ്‍സാണ് അടിച്ചെടുത്തത്.

2025നുശേഷം മധ്യനിരയില്‍ അഞ്ചാം നമ്പറിലിറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും രാഹുലാണ്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുമ്പോള്‍ അഞ്ചാം നമ്പറിലിറങ്ങിയ രാഹുലിന് നേരിട്ട ആദ്യ ആറ് പന്തുകളിലും റണ്ണെടുക്കാനായില്ല. എന്നാല്‍ പിന്നീട് രവീന്ദ്ര ജഡേജയെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും കൂട്ടുപിടിച്ച് രാഹുല്‍ നടത്തിയ പോരാട്ടമായിരുന്നു ഇന്ത്യയെ 284ല്‍ എത്തിച്ചത്.

ന്യൂസിലന്‍ഡിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി 87 പന്തില്‍ സെഞ്ചുറിയിലെത്തിയ രാഹുല്‍ 11 ഫോറും ഒരു സിക്സും പറത്തി 92 പന്തില്‍ 112 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 56 റണ്‍സടിച്ചു. രോഹിത് ശര്‍മ 24ഉം വിരാട് കോലി 23ഉം റണ്‍സെടുത്ത് മടങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പുറത്തായത് 3 തവണ, ശരാശരി 8.33 മാത്രം, വാംഖഡെയില്‍ സഞ്ജുവിനെ വീഴ്ത്താനുള്ള ഇംഗ്ലണ്ടിന്‍റെ വജ്രായുധം മുന്‍ സഹതാരം
ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഇന്ത്യൻ ടീമില്‍ മാറ്റം?; ഇഷാൻ കിഷനെ ഓപ്പണറാക്കാൻ നിർദേശിച്ച് രവി ശാസ്ത്രി