സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര; ശിഖര്‍ ധവാനെ മാറ്റി, ഇന്ത്യക്ക് പുതിയ നായകന്‍

By Gopalakrishnan CFirst Published Aug 11, 2022, 9:32 PM IST
Highlights

രാഹുലിന്‍റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ധവാനായിരുന്നു ഇന്ത്യയെ നയിച്ചത്. ഐപിഎല്ലിന് പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും രാഹുലിനെയാണ് നായകാനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പരമ്പരക്ക് തൊട്ടു മുമ്പ് പരിക്കേറ്റതിനാല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ നായകനാക്കുകയായിരുന്നു.

മുംബൈ: സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനെയാണ് ഏകദിന പരമ്പരയില്‍ നായകനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെ എല്‍ രാഹുല്‍ ഫിറ്റ്നെസ് ടെസ്റ്റില്‍ വിജയിച്ചതോടെ ധവാന് പകരം രാഹുലിനെ നായകനായി തെരഞ്ഞെടുക്കുകയായിരുന്നു. ശിഖര്‍ ധവാന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ടീമില്‍ തുടരും.

കോലി, റിഷഭ്, സൂര്യകുമാര്‍... രാഹുല്‍ അല്‍പം വിയര്‍ക്കും! ഏഷ്യാ കപ്പിന് ഇന്ത്യന്‍ താരത്തിന് മുന്നറിയിപ്പ്

രാഹുലിന്‍റെ അഭാവത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ധവാനായിരുന്നു ഇന്ത്യയെ നയിച്ചത്. ഐപിഎല്ലിന് പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും രാഹുലിനെയാണ് നായകനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ പരമ്പരക്ക് തൊട്ടു മുമ്പ് പരിക്കേറ്റതിനാല്‍ രാഹുലിന് പകരം റിഷഭ് പന്തിനെ നായകനാക്കുകയായിരുന്നു.

NEWS - KL Rahul cleared to play; set to lead Team India in Zimbabwe.

More details here - https://t.co/GVOcksqKHS pic.twitter.com/1SdIJYu6hv

— BCCI (@BCCI)

പിന്നീട് പരിക്കിന് ജര്‍മനിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ രാഹുലിനെ വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിലെടുത്തെങ്കിലും പരമ്പരക്ക് മുമ്പ് കൊവിഡ് ബാധിതനായി. ഇതോടെ വീണ്ടും ടീമില്‍ നിന്ന് പുറത്തായ രാഹുലിനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഏഷ്യാ കപ്പിന് മുമ്പ് കായികക്ഷമതയും ഫോമും പരീക്ഷിക്കാനുള്ള അവസരമെന്ന നിലയിലാണ് ഇപ്പോള്‍ രാഹുലിനെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിന്‍റെ നായകനായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: KL Rahul(Captain) Shikhar Dhawan (Vice Captain), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samson (wicket-keeper), Washington Sundar, Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar.

click me!