ആര്‍സിബിയെ നയിക്കാന്‍ രാഹുല്‍? പഞ്ചാബിനും ഡല്‍ഹിക്കും രോഹിത്തിനെ വേണം; ഐപിഎല്ലില്‍ മാറ്റത്തിന് സാധ്യത

Published : Jul 20, 2024, 02:20 PM IST
ആര്‍സിബിയെ നയിക്കാന്‍ രാഹുല്‍? പഞ്ചാബിനും ഡല്‍ഹിക്കും രോഹിത്തിനെ വേണം; ഐപിഎല്ലില്‍ മാറ്റത്തിന് സാധ്യത

Synopsis

ഐപിഎല്‍ 2024ല്‍ ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ആര്‍സിബി അവസാന സീസമില്‍ പ്ലേ ഓഫിലെത്തിയിരുന്നു.

ബംഗളൂരു: വരുന്ന ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ടേക്കും. കഴിഞ്ഞ സീസണിനിടെ ടീം ഉടമ സഞ്ജീവ് ഗോയങ്ക, ലഖ്‌നൗ ക്യാപ്റ്റന്‍ രാഹുലുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി കാണിച്ചിരുന്നു. രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള തന്റെ മൂന്ന് വര്‍ഷത്തെ കരാര്‍ അവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ രാഹുലിനെ തിരിച്ചെത്തിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ശ്രമവും നടത്തുന്നുണ്ട്. ഒരു ഇന്ത്യന്‍ താരത്തെയാണ് ആര്‍സിബി ക്യാപ്റ്റനായ ലക്ഷ്യമിടുന്നത്. രാഹുലാവട്ടെ കര്‍ണാകടക്കാരനും ആയതിനാല്‍ ആര്‍സിബി തിരികെ കൊണ്ടുവന്നേക്കും. 

ഐപിഎല്‍ 2024ല്‍ ഫാഫ് ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ആര്‍സിബി അവസാന സീസമില്‍ പ്ലേ ഓഫിലെത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരം നായകനാവണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ആവശ്യം. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ രാഹുലിന്റെ തിരിച്ചുവരവ് കൂടിയാവുമിത്. 2022ലെ മെഗാ ലേലത്തിലാണ് രാഹുലിനെ ലഖ്‌നൗ പൊക്കുന്നത്. അതേസമയം, ജസ്പ്രിത് ബുമ്രയും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സിനൊപ്പം തുടര്‍ന്നേക്കും. ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായതോടെ ഇരുവരും എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. എന്നാല്‍ ഇരുവരും തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

റിഷഭ് പന്തിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്! താരലേലത്തിന് മുമ്പ് പന്ത് ഡല്‍ഹി വിട്ടേക്കും

രോഹിത് ശര്‍മയുടെ കാര്യത്തിലും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. രോഹിത് മുംബൈ വിടാന്‍ തിരുമാനിച്ചാല്‍ ലഖ്‌നൗ അല്ലെങ്കില്‍ പഞ്ചാബ് കിംഗ്‌സില്‍ എന്നിവരിര്‍ ഒരു ഫ്രാഞ്ചൈസി ടീമിലെത്തിച്ചേക്കും. അതേസമയം,  ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ഫ്രാഞ്ചൈസി വിട്ടേക്കും. താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഫ്രാഞ്ചൈസിക്ക് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.

വനിതാ ഏഷ്യാ കപ്പിലും പാകിസ്ഥാന്‍ മര്‍ദ്ദനം! ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പാക് ക്രിക്കറ്റിന് പരിഹാസം

ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമാണ്. ഡല്‍ഹിയുടെ ഡയറക്റ്റര്‍ സൗരവ് ഗാംഗുലി പന്തിനെ ക്യാപ്റ്റനായി നിലനിര്‍ത്തുന്നതിനെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ ഫ്രാഞ്ചൈസിക്ക് താല്‍പര്യമില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍