പരിക്ക് മാറിയില്ല! കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കളിക്കില്ല; സഞ്ജുവിന് സാധ്യത തെളിയുന്നോ?

Published : Aug 29, 2023, 07:28 PM IST
പരിക്ക് മാറിയില്ല! കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ കളിക്കില്ല; സഞ്ജുവിന് സാധ്യത തെളിയുന്നോ?

Synopsis

പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ രാഹുലിന് നഷ്ടമാവും. ഐപിഎല്ലിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരം ഏറെനാള്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു.

ബംഗളൂരു: ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ ഒഴിവാക്കി. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ രാഹുലിന് നഷ്ടമാവും. ഐപിഎല്ലിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് താരം ഏറെനാള്‍ ടീമില്‍ നിന്ന് പുറത്തായിരുന്നു. അടുത്തിടെ ഫിറ്റിനെസ് വീണ്ടെടുത്ത രാഹുലിന് നിസാര പരിക്കുണ്ടെന്ന് സെലക്ഷന്‍ സമയത്ത് അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. 

പകരം ഇഷാന്‍ കിഷന്‍ കളിക്കും. സ്റ്റാന്‍ഡ് ബൈ താരമായ സഞ്ജു സാംസണ്‍ പുറത്തിരിക്കും. ദ്രാവിഡ് പറഞ്ഞതിങ്ങനെ... ''രാഹുല്‍ നന്നായി കളിക്കുന്നു. എന്നാല്‍ ചെറിയ അസ്വസ്ഥകളുണ്ട്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ല. കുറച്ച് ദിവസം അദ്ദേഹം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ തുടരും. അടുത്തമാസം നാലിന് കാര്യങ്ങള്‍ വിലയിരുത്തുകയും ടീമിനൊപ്പം ചേരുകയും ചെയ്യും. പരിക്ക് പൂര്‍ണമായും വിശ്വാസമുണ്ട്.'' ദ്രാവിഡ് വ്യക്തമാക്കി. 

അതേസമയം, ശ്രേയസ് അയ്യരെ കുറിച്ചും ദ്രാവിഡ് സംസാരിച്ചു. ''പരിശീലന സെഷനില്‍ ശ്രേയസിന് മികവ് പുറത്തെടുക്കാന്‍ സാധിച്ചു. പരിശീലന സെഷനിലൊന്നും അദ്ദേഹത്തിന് ഒരു വെല്ലുവിളിയും ഉണ്ടായിരുന്നില്ല. ടൂര്‍ണമെന്റില്‍ എന്തായാലും അദ്ദേഹത്തിന് കളിക്കാനുള്ള അവസരമുണ്ടാവും.'' ദ്രാവിഡ് വ്യക്തമാക്കി.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്. സ്റ്റാന്‍ഡ് ബൈ: സഞ്ജു സാംസണ്‍.

ബുമ്ര, സ്റ്റാര്‍ക്ക് അല്ല; ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിക്കറ്റ് വേട്ടക്കാരനെ പ്രവചിച്ച് റിച്ചാര്‍ഡ്‌സ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍