നിര്‍ണായക മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ പൊരുതാനാവാതെ കൊല്ലം സെയ്‌ലേഴ്‌സ്

Published : Sep 03, 2025, 09:21 PM IST
Kochi Blue Tigers

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 131 റണ്‍സ് വിജയലക്ഷ്യം.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് 131 റണ്‍സ് വിജയലക്ഷ്യം. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെയ്‌ലേഴ്‌സിനെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജോബിന്‍ ജോബി, ജെറിന്‍ പിഎസ് എന്നിവരാണ് നിയന്ത്രിച്ചുനിര്‍ത്തിയത്. 37 റണ്‍സെടുത്ത വത്സല്‍ ഗോവിന്ദാണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ബ്ലൂ ടൈഗേഴ്സ് എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 47 റണ്‍സെടുത്തിട്ടുണ്ട്. ജിഷ്ണു (8), അജീഷ് (7) എന്നിവരാണ് ക്രീസില്‍. വിനൂപ് മനോഹരന്‍ (36) പുറത്തായി.

സെമിയുറപ്പിക്കാന്‍ അനിവാര്യ വിജയം തേടിയിറങ്ങിയ കൊല്ലം സെയിലേഴ്‌സിന് മികച്ചൊരു തുടക്കമായിരുന്നില്ല ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദ് മടങ്ങി. അനൂപിന്റെ പന്തില്‍ വിഷ്ണു വിനോദ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും അഭിഷേക് ജെ നായരും കരുതലോടെയാണ് ബാറ്റ് വീശിയത്. എന്നാല്‍ ജെറിന്‍ പി എസിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തിനിടയില്‍ ആറ് റണ്ണെടുത്ത സച്ചിന്‍ ബേബിയും പുറത്തായി. അഭിഷേക് ജെ നായരെ പി കെ മിഥുനും എല്‍ബിഡബ്ല്യുവില്‍ കുടുക്കിയതോടെ മൂന്ന് വിക്കറ്റിന് 28 റണ്‍സെന്ന നിലയിലായിരുന്നു സെയിലേഴ്‌സ്.

നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വത്സല്‍ ഗോവിന്ദും എം എസ് അഖിലും ചേര്‍ന്നാണ് കൊല്ലത്തെ വലിയൊരു തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32 റണ്‍സെടുത്ത എം എസ് അഖിലിനെ ജെറിനാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷറഫുദ്ദീനാണ് സെയിലേഴ്‌സിന്റെ സ്‌കോര്‍ 130ല്‍ എത്തിച്ചത്. ഷറഫുദ്ദീന്‍ 20 പന്തുകളില്‍ നിന്ന് നാല് സിക്‌സടക്കം 36 റണ്‍സുമായി പുറത്താകാതെ നിന്നു .അഖിലിനും ഷറഫുദ്ദീനുമൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയ വത്സല്‍ ഗോവിന്ദ് 37 റണ്‍സെടുത്തു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കൊല്ലം സെയ്‌ലേഴ്‌സ്: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് നായര്‍, വത്സല്‍ ഗോവിന്ദ്, എം സജീവന്‍ അഖില്‍, ഷറഫുദ്ദീന്‍, രാഹുല്‍ ശര്‍മ്മ, അമല്‍ എ ജി, ജോസ് എസ്, വിജയ് വിശ്വനാഥ്, അജയഘോഷ് എന്‍ എസ്.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: സാലി സാംസണ്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷാനു, നിഖില്‍ (വിക്കറ്റ് കീപ്പര്‍), അജീഷ് കെ, ജോബിന്‍ ജോബി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, മുഹമ്മദ് ആഷിക്, ജിഷ്ണു എ, ജെറിന്‍ പി എസ്, പാതിരിക്കാട്ട് മിഥുന്‍, അനൂപ് ജി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആദ്യം പതറി, പിന്നെ താളം കണ്ടെത്തി; സഞ്ജുവിന് ടീമില്‍ സ്ഥാനമുറപ്പ്, ഡല്‍ഹിയില്‍ മലയാളി താരം കഠിന പരിശീലനത്തില്‍
ഉസ്മാന്‍ താരിക്കിന്റെ ബൗളിംഗ് ആക്ഷന്‍ വീണ്ടും വിവാദത്തില്‍; താരത്തിന് പിന്തുണയുമായി അശ്വിന്‍