നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്‌ലേഴ്‌സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

Published : Sep 03, 2025, 07:54 PM IST
Kollam Sailors vs Kochi Blue Tigers

Synopsis

പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അഭിഷേക് നായര്‍ എന്നിവരാണ് പുറത്തായത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ കൊല്ലം സെയ്‌ലേഴ്‌സിന് മോശം തുടക്കം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സെയ്‌ലേഴ്‌സ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ മൂന്ന് വിക്കറ്റിന് 55 റണ്‍സെന്ന നിലയിലാണ്. വത്സല്‍ ഗോവിന്ദ് (11), സജീവന്‍ അഖില്‍ (21) എന്നിവരാണ് ക്രീസില്‍. അഭിഷേക് നായര്‍ (10), വിഷ്ണു വിനോദ് (0), സച്ചിന്‍ ബേബി (6) എന്നിവരുടെ വിക്കറ്റുകളാണ് സെയ്‌ലേഴ്‌സിന് നഷ്ടമായത്. സെയ്‌ലേഴ്‌സിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക മത്സരമാണിത്.

ആദ്യ ഓവറില്‍ തന്നെ വിഷ്ണു വിനോദിന്റെ (0) വിക്കറ്റ് സെയ്‌ലേഴ്‌സിന് നഷ്ടമായി. അനൂപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡക്കാവുകയായിരുന്നു. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബി (6) നാലാം ഓവറിലും മടങ്ങി. അഭിഷേക് നായര്‍ (10) കൂടി മടങ്ങിയതോടെ കൊച്ചി മൂന്നിന് 28 എന്ന നിലയിലായി. ഇപ്പോള്‍ അഖില്‍ - ഗോവിന്ദ് സഖ്യത്തിലാമ് സെയ്‌ലേഴ്‌സിന്റെ പ്രതീക്ഷ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കൊല്ലം സെയ്‌ലേഴ്‌സ്: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് നായര്‍, വത്സല്‍ ഗോവിന്ദ്, എം സജീവന്‍ അഖില്‍, ഷറഫുദ്ദീന്‍, രാഹുല്‍ ശര്‍മ്മ, അമല്‍ എ ജി, ജോസ് എസ്, വിജയ് വിശ്വനാഥ്, അജയഘോഷ് എന്‍ എസ്.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: സാലി സാംസണ്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷാനു, നിഖില്‍ (വിക്കറ്റ് കീപ്പര്‍), അജീഷ് കെ, ജോബിന്‍ ജോബി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, മുഹമ്മദ് ആഷിക്, ജിഷ്ണു എ, ജെറിന്‍ പി എസ്, പാതിരിക്കാട്ട് മിഥുന്‍, അനൂപ് ജി.

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി: മുഹമ്മദ് ഷമി മിന്നിയിട്ടും ബംഗാളിന് തോല്‍വി, സൂുപ്പര്‍ ലീഗിലെത്താതെ പുറത്ത്
മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി