
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോലിയുടെ റൺസിനോടുള്ള അടങ്ങാത്ത ദാഹം തുടരുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 62 റൺസ് നേടിയതിന് പിന്നാലെ കോലിയെ തേടി നിരവധി റെക്കോര്‍ഡുകളാണ് എത്തിയത്. ഇപ്പോൾ ഇതാ മറ്റാര്‍ക്കും അവകാശപ്പെടാൻ കഴിയാത്ത പുത്തൻ റെക്കോര്‍ഡ് കൂടി കോലിയുടെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതൽ സീസണുകളിൽ 500 റൺസിന് മുകളിൽ നേടുന്ന ആദ്യത്തെ താരമായി കോലി മാറി. ചെന്നൈയ്ക്ക് എതിരെ 62 റൺസ് കൂടി നേടിയതോടെ ഈ സീസണിൽ കോലിയുടെ സമ്പാദ്യം 505 റൺസായി. ഇത് 8-ാം തവണയാണ് കോലി ഒരു സീസണിൽ 500 റൺസിന് മുകളിൽ അടിച്ചുകൂട്ടുന്നത്. ഈ സീസണിൽ 11 ഇന്നിംഗ്സിൽ നിന്ന് 63.13 ശരാശരിയിൽ 505 റൺസ് നേടിയ കോലിയുടെ തലയിലാണ് നിലവിൽ ഓറഞ്ച് ക്യാപ്. 143.46 എന്ന മികച്ച സ്ട്രൈക്ക് റേറ്റും കോലിയ്ക്കുണ്ട്. ഈ സീസണിൽ മാത്രം 7 അര്‍ദ്ധ സെഞ്ച്വറികൾ കോലി നേടിക്കഴിഞ്ഞു.
7 സീസണുകളിൽ 500 റൺസിന് മുകളിൽ നേടിയ ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. 2011ൽ 557 റൺസ് നേടിയാണ് കോലി റെക്കോര്‍ഡ് വേട്ട തുടങ്ങിയത്. പിന്നീട്, 2013ൽ 634, 2015ൽ 505, 2016ൽ 973, 2018ൽ 530, 2023ൽ 639, 2014ൽ 741 റൺസ് എന്നിങ്ങനെയായിരുന്നു കോലിയുടെ പ്രകടനം. കെ.എൽ രാഹുൽ 6 തവണയും ശിഖർ ധവാൻ 5 തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!