ശ്രേയസിനെ പുറത്താക്കാന്‍ പ്രസിദ്ധിന് കോലിയുടെ ഉപദേശം, ഒടുവില്‍ നടന്നത്

Published : Jun 23, 2022, 11:36 PM ISTUpdated : Jun 23, 2022, 11:38 PM IST
ശ്രേയസിനെ പുറത്താക്കാന്‍ പ്രസിദ്ധിന് കോലിയുടെ ഉപദേശം, ഒടുവില്‍ നടന്നത്

Synopsis

ഇതിനിടെ ലെസസ്റ്ററിനായി പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണക്ക് ബൗളിംഗില്‍ ഉപദേശം കൊടുക്കാന്‍ ഇന്ത്യക്കായി ക്രീസിലുണ്ടായിരുന്ന വിരാട് കോലി തയാറായതും കൗതുക കാഴ്ചയായി. ശ്രേയസ് അയ്യര്‍ ബാറ്റിംഗിനിറങ്ങിയപ്പോഴായിരുന്നു പ്രസിദ്ധിന് കോലിയുടെ ഉപദേശം.

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്  മുന്നോടിയായി ഇന്ത്യന്‍ ടീം ലെസസ്റ്റര്‍ഷെയറിനെതിരെ നടന്ന പരശീലന മത്സരത്തിന്‍റെ ആദ്യ ദിനം രസകരമായ സംഭവങ്ങളാല്‍ സമ്പന്നമായിരുന്നു. ലെസസ്റ്ററിനായി നാല് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചു എന്നതിനൊപ്പം റൂട്ടിനെ അനുകരിച്ചുള്ള വിരാട് കോലിയുടെ ബാറ്റ് ബാലന്‍സിഗും രോഹിത് ശര്‍മക്കെതിര ജസ്പ്രീത് ബുമ്ര പന്തെറിഞ്ഞതുമെല്ലാം പരിശീലന മത്സരത്തിന്‍റെ ആദ്യ ദിനത്തെ വിരസത അകറ്റി.

ഇതിനിടെ ലെസസ്റ്ററിനായി പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണക്ക് ബൗളിംഗില്‍ ഉപദേശം കൊടുക്കാന്‍ ഇന്ത്യക്കായി ക്രീസിലുണ്ടായിരുന്ന വിരാട് കോലി തയാറായതും കൗതുക കാഴ്ചയായി. ശ്രേയസ് അയ്യര്‍ ബാറ്റിംഗിനിറങ്ങിയപ്പോഴായിരുന്നു പ്രസിദ്ധിന് കോലിയുടെ ഉപദേശം.

റൂട്ടിന്‍റെ ബാറ്റ് ബാലന്‍സിംഗ് അനുകരിക്കാന്‍ ശ്രമിച്ച് കോലി, ഒടുവില്‍ സംഭവിച്ചത്-വീഡിയോ

പരിശീലന മത്സരം, പൊരുതിയത് ശ്രീകര്‍ ഭരത് മാത്രം, ലെസസ്റ്റര്‍ഷെയറിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

19-ാം ഓവറിന്‍റെ അവസാനം കോലിയുടെ ഉപദേശം സ്വീകരിച്ച് മടങ്ങിയ പ്രസിദ്ധ് 21-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ശ്രേയസിനെ പൂജ്യനായി മടക്കി. ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞാണ് പ്രസിദ്ധ് ശ്രേയസിനെ വീഴ്ത്തിയത്.  11 പന്തുകള്‍ നേരിട്ട ശ്രേയസിന് അക്കൗണ്ട് തുറക്കാനായില്ല. ശ്രേയസിനെ പുറത്താക്കാന്‍ കോലി ഉപദേശം നല്‍കിയ കാര്യം പ്രസിദ്ധിന്‍റെ ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സും ട്വീറ്റ് ചെയ്തിരുന്നു.  മത്സരത്തില്‍ പ്രസിദ്ധിനെതിരെ കോലി പടുകൂറ്റന്‍ സിക്സര്‍ പറത്തുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച