ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 115 റണ്‍സെടുത്ത് ഇംഗ്ലണ്ടിനെ ജയിപ്പിച്ച ഇന്നിംഗ്സിലാണ് റൂട്ട് ബാറ്റ് ബാലന്‍സിംഗ് ടെക്നിക്ക് കൊണ്ട് ആരാധകരെ അമ്പരപ്പിച്ചത്. ഇതോടെ റൂട്ടിനെ മാന്ത്രികനെന്ന് ആരാധകര്‍ വിളിക്കുകയും ചെയ്തു.
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായി ലെസസ്റ്റര്‍ഷെയറിനെതിരായ പരിശീലന മത്സരത്തിനിടെ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിന്‍റെ ബാറ്റ് ബാലന്‍സിംഗ് അനുകരിക്കാന്‍ ശ്രമിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli). ബാറ്റിംഗില്‍ മോശം ഫോമിലുള്ള കോലി ഇംഗ്ലണ്ടിനെതരായ ടെസ്റ്റിന് മുന്നോടിയായി ഫോം വീണ്ടെടുക്കുമോ എന്നായിരുന്നു ആരാധകരുടെ ആകാംക്ഷ. ക്രീസില്‍ കുറച്ചു സമയം ചെലവഴിച്ചെങ്കിലും 33 റണ്‍സെടുത്ത് പുറത്തായി കോലി നിരാശപ്പെടുത്തി.
എന്നാല്‍ ബാറ്റിംഗിനിടെ ഇംഗ്ലണ്ട് താരം ജോ റൂട്ടിനെപ്പോലെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് ബാറ്റ് പിച്ചില്‍ കുത്തി നിര്‍ത്താന്‍ കോലി ശ്രമിച്ചത് സഹതാരങ്ങളില്‍ ചിരി പടര്‍ത്തി. പക്ഷെ റൂട്ടിനെപ്പോലെ ബാറ്റ് ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ കോലിക്കായില്ല.
ക്രിക്കറ്റില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വം; കാണാം ഹെന്‍റി നിക്കോള്‍സിന്‍റെ അസാധാരണ പുറത്താകല്‍
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ 115 റണ്‍സെടുത്ത് ഇംഗ്ലണ്ടിനെ ജയിപ്പിച്ച ഇന്നിംഗ്സിലാണ് റൂട്ട് ബാറ്റ് ബാലന്‍സിംഗ് ടെക്നിക്ക് കൊണ്ട് ആരാധകരെ അമ്പരപ്പിച്ചത്. ഇതോടെ റൂട്ടിനെ മാന്ത്രികനെന്ന് ആരാധകര്‍ വിളിക്കുകയും ചെയ്തു.
സജീവ ക്രിക്കറ്റിലെ ഫാബ് ഫോറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്റ്റീവ് സ്മിത്ത്, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച ഫോമിലുള്ളത് ജോ റൂട്ട് മാത്രമാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് പിന്നിട്ട റൂട്ട് കഴിഞ്ഞ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ടെസ്റ്റില്‍ 27-ാം സെഞ്ചുറി തികച്ച റൂട്ട് ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ കോലിക്കും സ്മിത്തിനുമൊപ്പമെത്തിയിരുന്നു.
