ഏകദിന- ടി20 റാങ്കിംഗ്: രാഹുല്‍ നില മെച്ചപ്പെടുത്തി, കോലിയും രോഹിത്തും സ്ഥാനം നിലനിര്‍ത്തി

By Web TeamFirst Published Jul 7, 2021, 8:00 PM IST
Highlights

 ടി20 ലോകകപ്പായിരിക്കും ഇനി ഇന്ത്യയുടെ പ്രധാന താരങ്ങള്‍ കളിക്കുന്ന നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍. എന്നാല്‍ ഇന്ന് പ്രഖ്യാപിച്ച ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ നിലമെച്ചപ്പെടുത്തി.
 

ദുബായ്: കഴിഞ്ഞ മാര്‍ച്ചിലാണ് ഇന്ത്യ ക്രിക്കറ്റ് ടീം അവസാനമായി നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചത്. ടി20 ലോകകപ്പായിരിക്കും ഇനി ഇന്ത്യയുടെ പ്രധാന താരങ്ങള്‍ കളിക്കുന്ന നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍. എന്നാല്‍ ഇന്ന് പ്രഖ്യാപിച്ച ഐസിസി റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ നിലമെച്ചപ്പെടുത്തി.

ടി20 റാങ്കിംഗില്‍ വിരാട് കോലി അഞ്ചാം സ്ഥാനം നിര്‍ത്തിയിപ്പോള്‍ കെ എല്‍ രാഹുല്‍ ആറാം റാങ്കിലെത്തി. ഏകദിന റാങ്കിംഗില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് പിന്നില്‍ കോലി രണ്ടാം സ്ഥാനം നിലനിര്‍ത്തി. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുണ്ട്. 

രണ്ട് ഫോര്‍മാറ്റിലും ആദ്യ പത്തിലുള്ള ഏകതാരം കോലിയാണ്. പേസര്‍ ജസപ്രിത് ബുമ്ര ഏകദിന താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ്. താരത്തിന് ഒരു സ്ഥാനം നഷ്ടമായി. ബൗളര്‍മാരുടെ റാങ്ക് പട്ടികയിലുള്ള ഏകതാരം ബുമ്ര മാത്രമാണ്. ഏകദിന താരങ്ങളുടെ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനത്തുണ്ട്. 

വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കാണ് നേടമുണ്ടാക്കിയ താരം. അഞ്ച് മത്സരങ്ങളില്‍ 255 റണ്‍സ് നേടിയ താരം 13-ാം സ്ഥാനത്തെത്തി. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ആറ് വിക്കറ്റ് നേടിയ ക്രിസ് വോക്‌സ് മൂന്നാം സ്ഥാനത്തെത്തി. വോക്‌സിന്റെ കരിയര്‍ ബെസ്റ്റ് റാങ്കാണിത്. ട്രന്റ് ബോള്‍ട്ട് ഒന്നാമതും ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍ മിറാസ് രണ്ടാമതുമാണ്.

click me!