നൈറ്റ് റൈഡേഴ്‌സില്‍ വന്‍ അഴിച്ചുപണി; കാലിസും കാറ്റിച്ചുമായി ക്ലബ് വഴിപിരിഞ്ഞു!

Published : Jul 14, 2019, 03:35 PM IST
നൈറ്റ് റൈഡേഴ്‌സില്‍ വന്‍ അഴിച്ചുപണി; കാലിസും കാറ്റിച്ചുമായി ക്ലബ് വഴിപിരിഞ്ഞു!

Synopsis

മുഖ്യ പരിശീലകന്‍ ജാക്ക് കാലിസുമായും സഹ പരിശീലകന്‍ സൈമന്‍ കാറ്റിച്ചുമായും ക്ലബ് വഴിപിരിഞ്ഞു.

കൊല്‍ക്കത്ത: ഐപിഎല്‍ ക്ലബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പരിശീലകസംഘത്തില്‍ വന്‍ അഴിച്ചുപണി. മുഖ്യ പരിശീലകന്‍ ജാക്ക് കാലിസുമായും സഹ പരിശീലകന്‍ സൈമന്‍ കാറ്റിച്ചുമായും ക്ലബ് വഴിപിരിഞ്ഞു. എന്നാല്‍ ഇരുവര്‍ക്കും പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല.

ജാക്ക് കാലിസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ഭാഗമായിട്ട് ഒന്‍പത് വര്‍ഷങ്ങളായി. താരമായി ക്ലബിലെത്തിയ കാലിസിനെ 2015 ഒക്‌ടോബറില്‍ പരിശീലകനായി നിയമിച്ചു. ഏതാണ്ട് ഇതേസമയത്ത് തന്നെയാണ് കാറ്റിച്ചും പരിശീലക സംഘത്തില്‍ എത്തിയത്. ഇരുവര്‍ക്കും കീഴില്‍ 61 മത്സരങ്ങളില്‍ 32 എണ്ണത്തിലാണ് നൈറ്റ് റൈഡേഴ്‌സ് വിജയിച്ചത്. 

തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ പ്ലേ ഓഫിലെത്തിയപ്പോള്‍ കഴിഞ്ഞ എഡിഷനില്‍ അഞ്ചാമത് എത്താനെ കഴിഞ്ഞുള്ളൂ. താരമായും ഉപദേശകനായും പരിശീലകനായും ഒന്‍പത് വര്‍ഷം ചിലവഴിച്ച ക്ലബിന് കാലിസ് നന്ദിയറിയിച്ചു. പുതിയ അവസരങ്ങള്‍ തേടാനുള്ള സമയമാണിത് എന്നാണ് കാലിസിന്‍റെ പ്രതികരണം. 

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി; അവസാന മത്സരത്തിലും അടിതെറ്റിവീണ് കേരളം, ആസമിനെതിരെ 6 വിക്കറ്റ് തോല്‍വി
സൂര്യയും ഗില്ലും ദുർബലകണ്ണികളോ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര എത്ര നിർണായകം?