
കൊല്‍ക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പുതിയ കോച്ചായി ട്രവർ ബൈലിസിനെ വീണ്ടും നിയമിച്ചതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെ ലോകകപ്പ് ചാമ്പ്യൻമാരാക്കിയ പരിശീലകനാണ് ബൈലിസ്. നിലവിലെ കോച്ച് ജാക് കാലിസുമായുള്ള കരാർ നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.
ബൈലിസിനൊപ്പം ബ്രണ്ടൻ മക്കല്ലത്തെ ബാറ്റിംഗ് പരിശീലകനായും നിയമിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 2011 മുതൽ 2014 വരെ ബൈലിസ് കൊൽക്കത്തയുടെ പരിശീലകനായിരുന്നു. ഇക്കാലയളവിൽ രണ്ടുതവണ കൊൽക്കത്ത ഐപിഎൽ ചാമ്പ്യൻമാരായി.
അടുത്തമാസം ആരംഭിക്കുന്ന ആഷസ് പരമ്പരയ്ക്ക് ശേഷം ബൈലിസ് നൈറ്റ് റൈഡേഴ്സിനൊപ്പം ചേരുമെന്നാണ് ടീം മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!