
മുംബൈ: ലോകകപ്പ് ക്രിക്കറ്റ് അവസാനിച്ചതോടെ ടീമുകള്‍ മറ്റു പരമ്പരകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങി. പരമ്പരയ്ക്കായി ഇന്ത്യ ഈ മാസം തന്നെ വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിനെ 19ന് തെരഞ്ഞെടുക്കും. എന്നാല്‍ ടീം പ്രഖ്യാപനത്തിന് മുമ്പെ ഇന്ത്യക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.
ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷാ ടീമിനൊപ്പം വിന്‍ഡീസിലേക്ക് യാത്ര ചെയ്യില്ല. ഇക്കാര്യം പൃഥ്വി തന്നെ വ്യക്തമാക്കി. 100 ശതമാനം ഫിറ്റല്ലെന്ന് പൃഥ്വി ഷാ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. പൃഥ്വി തുടര്‍ന്നു... ''ഞാന്‍ 100 ഫിറ്റല്ല. പരിക്കില്‍ നിന്ന് മോചിതനാവാന്‍ എത്ര ദിവസമെടുക്കുമെന്ന് അറിയില്ല. പൂര്‍ണ കായികക്ഷമതയിലേക്ക് തിരിച്ചെത്താന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.'' പൃഥ്വി പറഞ്ഞു.
മുംബൈ ടി20 ലീഗിനിടെ് പൃഥ്വിക്ക് ഇടുപ്പിന് പരിക്കേല്‍ക്കുകയായിരുന്നു. പൃഥ്വിയെ പരിഗണിച്ചില്ലെങ്കില്‍ കെ.എല്‍ രാഹുലിനൊപ്പം ശിഖര്‍ ധവാന്‍, മുരളി വിജയ് എന്നിവരില്‍ ഒരാളെ കളിപ്പിക്കേണ്ടി വരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!