കേരള ക്രിക്കറ്റ് ലീഗില്‍: തൃശൂര്‍ ടൈറ്റന്‍സിന് ടോസ് നഷ്ടം, കൊല്ലം സെയ്‌ലേഴ്‌സ് ആദ്യം പന്തെടുക്കും

Published : Sep 05, 2025, 02:42 PM IST
Kollam Sailors Win

Synopsis

ടോസ് നേടിയ സെയ്‌ലേഴ്‌സ് നായകന്‍ സച്ചിന്‍ ബേബി ടൈറ്റന്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ഒന്നാം സെമി ഫൈനലില്‍ കൊല്ലം സെയ്‌ലേഴ്‌സിനെതിരെ തൃശൂര്‍ ടൈറ്റന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സെയ്‌ലേഴ്‌സ് നായകന്‍ സച്ചിന്‍ ബേബി ടൈറ്റന്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

തൃശൂര്‍ ടൈറ്റന്‍സ്: ആനന്ദ് കൃഷ്ണന്‍, അഹമ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍ (ക്യാപ്റ്റന്‍), അക്ഷയ് മനോഹര്‍, അജു പൗലോസ്, സിബിന്‍ ഗിരീഷ്, അര്‍ജുന്‍ (വിക്കറ്റ് കീപ്പര്‍), ആദിത്യ വിനോദ്, ആനന്ദ് ജോസഫ്, അജിനാസ് കെ, വിനോദ് കുമാര്‍ സി.വി.

കൊല്ലം സെയ്‌ലേഴ്‌സ്: അഭിഷേക് നായര്‍, ഭരത് സൂര്യ, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), വത്സല്‍ ഗോവിന്ദ്, ഷറഫുദ്ദീന്‍, എം സജീവന്‍ അഖില്‍, അമല്‍ എജി, പവന്‍ രാജ്, വിജയ് വിശ്വനാഥ്, അജയഘോഷ്.

പ്രാഥമിക റൗണ്ടില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയവരാണ് ഒന്നാം സെമിയില്‍ നേര്‍ക്കുവരുന്നത്. ഇന്ന് നടക്കുന്ന മറ്റൊരു സെമിയില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ നേരിടും. ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിന് വേണ്ടി കളിക്കുന്ന സല്‍മാന്‍ നിസാര്‍ ഇല്ലാതെയാണ് ഗ്ലോബ്‌സ്റ്റാര്‍സ് ഇറങ്ങുക. ബ്ലൂ ടൈഗേഴ്‌സ് നിരയില്‍ സഞ്ജു സാംസണും കൡക്കുന്നില്ല.

 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല