കെസിഎ എന്‍ എസ് കെ ടി20: സൂപ്പര്‍ ഓവറില്‍ കൊല്ലത്തെ മറികടന്ന് കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സ്

Published : May 28, 2025, 08:50 PM IST
കെസിഎ എന്‍ എസ് കെ ടി20: സൂപ്പര്‍ ഓവറില്‍ കൊല്ലത്തെ മറികടന്ന് കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സ്

Synopsis

കെസിഎ എൻ എസ് കെ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കംബൈൻഡ് ഡിസ്ട്രിക്ട്‌സ് സൂപ്പർ ഓവറിൽ കൊല്ലത്തെ പരാജയപ്പെടുത്തി. ഇരു ടീമുകളും 164 റൺസ് വീതം നേടിയതിനെ തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

തിരുവനന്തപുരം: കെസിഎ എന്‍ എസ് കെ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളത്തിനും കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സിനും വിജയം. എറണാകുളം 69 റണ്‍സിന് കോട്ടയത്തെ തോല്‍പ്പിച്ചപ്പോള്‍, സൂപ്പര്‍ ഓവര്‍ പോരാട്ടത്തിലായിരുന്നു കംബൈന്‍ഡ് ഡിസ്ട്രിക്ടിന്റെ വിജയം. സൂപ്പര്‍ ഓവറില്‍ കംബൈന്‍ഡ് ഡിസ്ട്രിക്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തു. കൊല്ലത്തിന് ഒരു വിക്കറ്റിന് നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഇരു ടീമുകളും 164 റണ്‍സ് വീതം നേടിയതിനെ തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 164 റണ്‍സെടുത്തത്. 

47 പന്തുകളില്‍ 67 റണ്‍സെടുത്ത പി എസ് സച്ചിനും 11 പന്തുകളില്‍ 30 റണ്‍സെടുത്ത എസ് എസ് ഷാരോണുമാണ് കൊല്ലത്തിന് വേണ്ടി തിളങ്ങിയത്. കംബൈന്‍ഡ് ഡിസ്ട്രിക്ടിന് വേണ്ടി ക്യാപ്റ്റന്‍ അഹ്മദ് ഇമ്രാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കംബൈന്‍ഡ് ഡിസ്ട്രിക്ടിന് വേണ്ടി മാനവ് കൃഷ്ണയും അഹ്മദ് ഇമ്രാനും വിനൂപ് മനോഹരനുമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. മാനവ് 41 പന്തുകളില്‍ 58ഉം അഹ്മദ് ഇമ്രാന്‍ 32ഉം വിനൂപ് മനോഹരന്‍ 26ഉം റണ്‍സെടുത്തു. 

20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് മാത്രമാണ് കംബൈന്‍ഡ് ഡിസ്ട്ര്കിന് നേടാനായത്.തുടര്‍ന്നാണ് മല്‌സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത കംബൈന്‍ഡ് ഡിസ്ട്രിക്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെടുത്തപ്പോള്‍ കൊല്ലത്തിന് ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഗോകുല്‍ ഗോപിനാഥാണ് കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സിന് വേണ്ടി നിര്‍ണ്ണായക സൂപ്പര്‍ ഓവര്‍ എറിഞ്ഞത്. അര്‍ദ്ധ സെഞ്ച്വറി നേടിയ മാനവ് കൃഷ്ണയാണ് കളിയിലെ താരം.

രണ്ടാം മത്സരത്തില്‍ കോട്ടയത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 28 പന്തുകളില്‍ 46 റണ്‍സെടുത്ത വിപുല്‍ ശക്തിയാണ് എറണാകുളത്തിന്റെ ടോപ് സ്‌കോറര്‍. പ്രീതിഷ് പവന്‍ 22 റണ്‍സും നേടി. കോട്ടയത്തിന് വേണ്ടി കെ എന്‍ ഹരികൃഷ്ണന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോട്ടയത്തിന് വേണ്ടി ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 23 റണ്‍സെടുത്ത അഖില്‍ സജീവാണ് ടോപ് സ്‌കോറര്‍. എറണാകുളത്തിന് വേണ്ടി പ്രീതിഷ് പവന്‍ രണ്ട് ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം വിട്ടു കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രീതിഷ് തന്നൊണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്