
മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ (La Liga) റയല്‍ മാഡ്രിഡ് ഇന്ന് സെവിയയെ (Sevilla) നേരിടും. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്ക് റയലിന്റെ (Real Madrid) മൈതാനത്താണ് മത്സരം. 13 കളിയില്‍ 30 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ റയല്‍ മാഡ്രിഡ്. സെവിയ 28 പോയിന്റുമായി മൂന്നാം സ്ഥാനത്തും.
നിലവിലെ ചാംപ്യന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് (Atletico Madrid) രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയില്‍ കാഡിസിനെ നേരിടും. 26 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണിപ്പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡ്. അതേസമയം, ബാഴ്‌സലോണ തകര്‍പ്പന്‍
ജയം സ്വന്തമാക്കി. എവേ മത്സരത്തില്‍ വിയ്യാറയലിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ ജയം.
ഫ്രാങ്കി ഡിയോംഗ്, മെംഫിസ് ഡിപെ, കുടീഞ്ഞോ എന്നിവരാണ് എന്നിവരാണ് ലക്ഷ്യം കണ്ടത്. സാമുവല്‍ ചുക്‌വ്യൂസേയാണ് വിയ്യാറയലിന്റെ ആശ്വാസ ഗോള്‍ നേടിയത്. നിലവില്‍ ഏഴാം സ്ഥാനത്താമ് ബാഴ്‌സ. 14 മത്സരങ്ങളില്‍ 23 പോയിന്റാണ് അര്‍ക്കുള്ളത്.
മുന്‍ ബാഴ്‌സതാരം സാവി പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം ലാ ലിഗയിലെ രണ്ട് മത്സരങ്ങളും ബാഴ്‌സ ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!