
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ ടീം കോംബിനേഷനെക്കുറിച്ച് തല പുകക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും. എന്നാല്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാവുമായിരുന്ന ഒരു കളിക്കാരനുണ്ട്. ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഹാര്‍ദ്ദിക്കിന്‍രെ സാന്നിധ്യം ടീമിന് നല്‍കുന്ന സന്തുലനവും അധിക ബൗളിംഗ്/ ബാറ്റിംഗ് സാധ്യതയും ചൂണ്ടിക്കാട്ടുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറും ത്രിപുര ടീമിന്‍റെ പരിശീലകനുമായ ലാന്‍സ് ക്ലൂസ്‌നര്‍. പാണ്ഡ്യ വളരെ നേരത്തെ ടെസ്റ്റിനെ കൈയൊഴിഞ്ഞുവെന്ന് ക്ലൂസ്നര്‍ വിമര്‍ശിച്ചു.
പാണ്ഡ്യ അസാമാന്യ താരമാണ്. ശാരീരികക്ഷമത നിലനിര്‍ത്തുകയും 135 കിലോ മീറ്ററ്‍ വേഗത്തില്‍ പന്തെറിയാന്‍ കഴിയുകയും ചെയ്താല്‍ പാണ്ഡ്യ ടീമിനാകെ മുതല്‍ക്കൂട്ടാകുമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറാകാന്‍ കഴിയുന്ന പാണ്ഡ്യ പക്ഷെ ടെസ്റ്റ് ക്രിക്കറ്റ് നേരത്തെ മതിയാക്കിയെന്നും ക്ലൂസ്‌നര്‍ പറഞ്ഞു.
എന്നാല്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്താനുള്ള 10 ശതമാനം അര്‍ഹതപോലും തനിക്കിപ്പോഴില്ലെന്നും അര്‍ഹതയുള്ള ഒരു താരത്തിന്‍റെ സ്ഥാനം സ്വന്തമാക്കി ടീമില്‍ തുടരില്ലെന്നും പാണ്ഡ്യ ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു. ടെസ്റ്റില്‍ വീണ്ടും കളിക്കണമെങ്കില്‍ അത് താന്‍ നേടിയെടുക്കുന്നതായിരിക്കണമെന്നും അത് തോന്നാത്തിടത്തോളം കാലം താന്‍ ടെസ്റ്റില്‍ കളിക്കില്ലെന്നും പാണ്ഡ്യ പറഞ്ഞിരുന്നു.
സന്തോഷിക്കാൻ വരട്ടെ, 'സെക്സ്' കായിക ഇനമാക്കിയെന്നത് തള്ള് മാത്രം, ചാമ്പ്യൻഷിപ്പ് പച്ചക്കള്ളം!
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലിലേക്ക് നയിച്ച പാണ്ഡ്യ നിലവില്‍ ഏകദിന, ടി20 ടീമുകളില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടി20 ടീമിന്‍റെ നായകനായ പാണ്ഡ്യ തന്നെയായിരിക്കും ഇന്ത്യയെ 2024ലെ ടി20 ലോകകപ്പിലും നയിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുധനാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ഇന്ത്യ-ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!