70 വര്‍ഷത്തിനിടെ ആദ്യം; അഞ്ച് വിക്കറ്റുമായി അപൂര്‍വനേട്ടം കൊയ്ത് ആന്‍ഡേഴ്സണ്‍

By Web TeamFirst Published Aug 13, 2021, 9:19 PM IST
Highlights

1951ല്‍ 40 വയസും 86 ദിവസവും പ്രായമുള്ളപ്പോള്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ജെഫ് ചബ്ബാണ് ടെസ്റ്റിലെ ഏറ്റവും പ്രായം കൂടി അ‍ഞ്ച് വിക്കറ്റ് നേട്ടക്കാരന്‍. ഇന്ത്യക്കെതിരെ ഇന്ന് അഞ്ച് വീവ്ത്തുമ്പോള്‍ ആന്‍ഡേഴ്സന്‍റെ പ്രായമാകട്ടെ 39 വയസും 14 ദിവസവുമാണ്.

ലണ്ടന്‍: ഇന്ത്യക്കെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയത് അപൂര്‍വനേട്ടം. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കൂടി ബൗളറെന്ന നേട്ടമാണ്  ആന്‍ഡേഴ്സണ്‍ ഇന്ന് സ്വന്തമാക്കിയത്.

1951ല്‍ 40 വയസും 86 ദിവസവും പ്രായമുള്ളപ്പോള്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ ജെഫ് ചബ്ബാണ് ടെസ്റ്റിലെ ഏറ്റവും പ്രായം കൂടി അ‍ഞ്ച് വിക്കറ്റ് നേട്ടക്കാരന്‍. ഇന്ത്യക്കെതിരെ ഇന്ന് അഞ്ച് വീവ്ത്തുമ്പോള്‍ ആന്‍ഡേഴ്സന്‍റെ പ്രായമാകട്ടെ 39 വയസും 14 ദിവസവുമാണ്.

കരിയറിലെ 31-മത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആന്‍ഡേഴ്സണ്‍ ഇന്ത്യയുടെ ആര്‍ അശ്വിനെ മറികടന്ന് അഞ്ച് വിക്കറ്റ് നേട്ടത്തില്‍ ആറാം സ്ഥാനത്തെത്തി. ലോര്‍ഡ്സില്‍ ഇന്ത്യക്കെതിരെ ആന്‍ഡേൻഴ്സണ്‍ കരിയറിലെ നാലാമത്തെ അ‌ഞ്ച് വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്. 29 ഓവറില്‍ 62 റണ്‍സ് മാത്രം വഴങ്ങിയാണ് ആന്‍ഡേഴ്സണ്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!